Published : Oct 14, 2023, 12:27 PM ISTUpdated : Oct 14, 2023, 12:28 PM IST

Malayalam News Live: ഇസ്രയേൽ-ഹമാസ് യുദ്ധം സ്വർണ - ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു

Summary

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു. പരിക്കേറ്റവർ 7696 പേരുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. പതിനായിരങ്ങൾ വടക്കൻ ഗാസയിൽനിന്ന് വീട് വിട്ട് പോവുകയാണ്. ഹമാസ് വിലക്കിയിട്ടും ജനങ്ങൾ ബോംബുകൾ പറന്നുപതിക്കുന്ന ഗാസയിൽ നിൽക്കാൻ ഒരുക്കമല്ല. വാഹനങ്ങളിലും കാൽനടയായും ജനങ്ങൾ പലായനം ചെയ്യുകയാണ്. അതിനിടെ വീട് വിട്ട് പോവുകയായിരുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഹമാസ് കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടെന്നും ഹമാസ് പറഞ്ഞു

Malayalam News Live: ഇസ്രയേൽ-ഹമാസ് യുദ്ധം സ്വർണ - ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു