കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും വിജയം. ഡി കെ ശിവകുമാർ, സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി നൂറ്റി മുപ്പതിലേറെ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. രാജ്യമൊട്ടാകെ കോൺഗ്രസ് പ്രവർത്തകർ മിന്നും വിജയത്തിന്റെ ആഘോഷത്തിൽ.
03:41 PM (IST) May 13
കർണ്ണാടകയിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയമാണ് കർണാടകത്തിലേതെന്നും ജനത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
03:39 PM (IST) May 13
02:36 PM (IST) May 13
ശ്രീരാമുലു തോറ്റു
കെ.സുധാകർ തോറ്റു
ജഗദീഷ് ഷെട്ടാർ തോറ്റു
നിഖിൽ കുമാരസ്വാമി തോറ്റു
02:36 PM (IST) May 13
വിജയേന്ദ്ര ജയിച്ചു
പുട്ടനയ്യ ജയിച്ചു
ഡി.കെ ശിവകുമാർ ജയിച്ചു
കെ.സി ജോർജ് ജയിച്ചു
ലക്ഷ്മൺ സാവഡി ജയിച്ചു
എൻ.എ ഹാരിസ് ജയിച്ചു
സിദ്ദരാമയ്യ ജയിച്ചു
പ്രിയങ്ക് ഖാർഗേ ജയിച്ചു
02:19 PM (IST) May 13
മിന്നും വിജയത്തിളക്കത്തിൽ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും വൻ മാർജിനിൽ വിജയം നേടി. ബിജെപി വിട്ടെത്തി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി ലക്ഷ്മൺ സാവ്ദിയും വിജയിച്ചു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് തോൽവി വഴങ്ങേണ്ടി വന്നു. എച്ച് ഡി കുമാരസ്വാമിക്ക് നേരിയ ലീഡ് നിലനിർത്തി മുന്നിട്ട് നിൽക്കുന്നു.
തോറ്റ പ്രമുഖർ
02:04 PM (IST) May 13
കർണാടകയിൽ ബിജെപിക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പ്രതികരണം.
01:45 PM (IST) May 13
കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാരെ17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കും. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും ഏശാതെപോയ കന്നടമണ്ണിൽ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി തകർന്നടിഞ്ഞു. ഹിന്ദുത്വ കാര്‍ഡ‍് ഇറക്കി കളിച്ചിട്ടും പാര്‍ട്ടിക്ക് ജയിക്കാനായില്ല. നാൽപതു ശതമാനം കമ്മീഷൻ ആരോപണത്തിലും ഭരണ വിരുദ്ധ തരംഗത്തിലും പാര്‍ട്ടി അടി തെറ്റി വീണു. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കര്‍ണാടകത്തിൽ നേടിയത്. സർവ മേഖലകളിലും വോട്ടു ശതമാനം ഉയർത്തിയ കോൺഗ്രസ് ആധികാരിക ജയമാണ് നേടിയത്.
01:32 PM (IST) May 13
വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് കർണാടകയിലെ ബിജെപി പരാജയത്തെ കുറിച്ച് ശശി തരൂർ എംപി. പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ കാലമെത്തിയെന്നാണ് കോൺഗ്രസിന്റെ മിന്നും വിജയം സൂചിപ്പിക്കുന്നത്.
വലിയ സന്തോഷം നിറഞ്ഞ നിമിഷമാണെന്നും പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ് വിജയത്തിന് പിന്നിലെന്നും തരൂർ അഭിപ്രായപ്പെട്ടു.
01:19 PM (IST) May 13
കർണാടകയിൽ ഇത്തവണയുണ്ടായത് ഡി കെ മാജിക്. പലതായി പിരിഞ്ഞ നേതാക്കളെയും പ്രവർത്തകരെയും ഒന്നിച്ച് ചേർത്ത് ഡികെ ശിവകുമാരിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയത് മിന്നും വിജയം. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്ന വേളയിൽ മാധ്യമങ്ങളെ കണ്ട ഡികെ വികാര നിർഭരനായി വാക്കുകളിടറിയാണ് ആദ്യപ്രതികരണം നടത്തിയത്. ഒപ്പം നിന്ന് പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ ഡികെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കമില്ലെന്നും കോൺഗ്രസിനാണ് പ്രഥമ പരിഗണനയെന്നും വ്യക്തമാക്കി.
01:11 PM (IST) May 13
ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും എം വി ഗോവിന്ദൻ.
12:46 PM (IST) May 13
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി.
12:35 PM (IST) May 13
ആരുടെയും പിന്തുണ വേണ്ട. ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ കോൺഗ്രസ്. പ്രഖ്യാപനങ്ങളിൽ നിന്നും പിന്നോട്ട് പോയി ജെഡിഎസുമായി സഹകരണ ചർച്ചകൾ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നത്. ആരുടേയും പിന്തുണയില്ലാതെ കോൺഗ്രസ് അധികാരത്തിലേറും. സഹകരിക്കാൻ ആരെങ്കിലും തയ്യാറായാൽ അവരുമായി മാത്രം ചർച്ച ചെയ്യുമെന്നും കോൺഗ്രസ് അറിയിച്ചു. പ്രധാന നേതാക്കളിൽ ഭൂരിഭാഗവും ജയത്തിലേക്ക് അടുക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. കനക്പുരയിൽ കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ലീഡ് അമ്പതിനായിരത്തിലേക്ക് എത്തി.
12:22 PM (IST) May 13
കോൺഗ്രസ് മിന്നും വിജയം ആഘോഷിക്കുന്ന വേളയിൽ കെപിസിസി ആസ്ഥാനത്തെത്തി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടി പ്രവർത്തകർക്കൊപ്പം മധുരം കഴിച്ച് വിജയം ആഘോഷിച്ചു. 'മോദി വന്നാലും ഒന്നും നടക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. നോക്കൂ ഇപ്പോഴെന്ത് സംഭവിച്ചുവെന്ന്. ഞങ്ങൾ പറഞ്ഞത് പോലെ തന്നെ കോൺഗ്രസ് ഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
12:05 PM (IST) May 13
വോട്ടെണ്ണൽ പുരോഗമിക്കവേ മുന്നിലുള്ള പ്രമുഖ നേതാക്കൾ
ഇവർ പിന്നിൽ
11:34 AM (IST) May 13
വോട്ടെടുപ്പ് പുരോഗമിക്കുന്ന മണ്ഡലങ്ങളിൽ 25 സീറ്റുകൾ നിർണായകം. ബിജെപി ലീഡ് ചെയ്യുന്ന 9 സീറ്റുകളിലും
കോൺഗ്രസ് ലീഡ് ചെയ്യുന്ന 11 സീറ്റുകളിലും നിലവിൽ ഭൂരിപക്ഷം ആയിരത്തിൽ താഴെ മാത്രമാണ്. കോൺഗ്രസിന് സീറ്റ് കുറഞ്ഞാൽ നിർണായകമായേക്കുന്ന ജെഡിഎസിനും ലീഡുചെയ്യുന്ന നാല് സീറ്റിൽ ഭൂരിപക്ഷം ആയിരത്തിൽ താഴെ മാത്രമാണ്.
11:26 AM (IST) May 13
കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും ആ പ്രതിഫലനം ഉണ്ടാകും: വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുള്ള തിരിച്ചടിയാണ് കർണാടകയിലെ മുന്നേറ്റം .2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ മികച്ച വിജയമെന്നും കുഞ്ഞാലിക്കുട്ടി.
11:07 AM (IST) May 13
അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തു.അഴിമതിക്കെതിരായ പ്രചാരണമാണ് ബിജെപിയെ തോൽപിക്കാനുപയോഗിച്ച പ്രധാന ആയുധമെന്നും സച്ചിൻ
11:00 AM (IST) May 13
കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. സർക്കാരുണ്ടാക്കാൻ ജെഡിഎസിൻ്റെ പിന്തുണ വേണ്ട. ഇത് കൂട്ടായ്മയുടെ വിജയമാണ്. ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു. ഇപ്പോൾ പരാജയപ്പെട്ടപ്പോൾ നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര വ്യക്തമാക്കി.
10:55 AM (IST) May 13
കർണാടകയിൽ ജെഡിഎസിനെ ഒപ്പം നിർത്താൻ കോൺഗ്രസ്. ജെഡിഎസുമായി സംസാരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകുന്നുവെന്ന് സൂചന. കോൺഗ്രസ് എത്ര സീറ്റുകൾ നേടുമെന്നതിൽ വ്യക്തത ലഭിച്ച ശേഷം അതനുസരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെങ്കിൽ അതിനാകും കോൺഗ്രസ് മുൻതൂക്കം നൽകുക. മണിക്കൂറുകൾക്കുള്ളിൽ ഇതിൽ വ്യക്തത ലഭിക്കും.
10:49 AM (IST) May 13
കർണാടകയിൽ ഒറ്റക്ക് ഭരിക്കുമെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധി അജയ്യനെന്ന് കോൺഗ്രസ് ട്വീറ്റ്.
10:38 AM (IST) May 13
കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം :ഒന്നാം കക്ഷി കോൺഗ്രസ് തന്നെ,ബിജെപി തകർന്നടിഞ്ഞു,ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയാണ് എന്ന് ഇതോടെ തെളിഞ്ഞുവെന്ന് കെ മുരളീധരന്‍ എംപി
10:21 AM (IST) May 13
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിറങ്ങിയിട്ടും രക്ഷയില്ല. കന്നഡക്കാറ്റിൽ ബിജെപി ആടിയുലഞ്ഞു. കോൺഗ്രസിന്റെ 'കമ്മീഷൻ സർക്കാർ' ആരോപണം തിരിച്ചടിയായതോടെ കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിലും ബിജെപി ഏറെ പിന്നിലാണ്. ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി നേരിട്ടതാണ് ബിജെപിക്ക് വലിയ വെല്ലുവിളിയായിത്തീരുന്നത്.
10:12 AM (IST) May 13
കർണാടകയിൽ വ്യക്തമായ മുന്നേറ്റവും മേൽക്കൈയും ഉറപ്പായതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ പ്രവർത്തകർ ആഘോഷത്തിൽ. ബംഗ്ലൂരിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എഐസിസി ആസ്ഥാനത്ത് ബജ്രംഗ് ബലി വേഷധാരിയുമായാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുന്നത്.
09:51 AM (IST) May 13
കർണാടകയിൽ ഡി കെ മാജിക്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ കോൺഗ്രസിന്റെ മാസ്റ്റർ മൈന്റുമായ ഡികെ ശിവകുമാറിന്റെ ലീഡ് നില 12,000 കടന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ ചിറ്റ്പൂരിൽ ലീഡ് ചെയ്യുകയാണ്. എന്നാൽ പാർട്ടി സംസ്ഥാനത്ത് വൻ മുന്നേറ്റം നേടുമ്പോഴും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പിന്നിലാണ്.
09:40 AM (IST) May 13
കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്,കേവല ഭൂരിപക്ഷത്തിന് മുകളില്‍
09:29 AM (IST) May 13
കർണാടകയിൽ കോൺഗ്രസ് തരംഗം. വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് നൂറ്റിമുപ്പതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിയുടെ എട്ട് മന്ത്രിമാരടക്കം ഈ ഘട്ടത്തിൽ പിന്നിലാണ്. ആറിൽ അഞ്ച് മേഖലകളിലും ആധിപത്യം തുടരുന്ന വേളയിൽ കോൺഗ്രസ് ക്യാമ്പുകൾ വലിയ ആഘോഷങ്ങൾ ആരംഭിച്ചു.
09:18 AM (IST) May 13
കർണാടകയിൽ ആദ്യമണിക്കൂറുകളിലെ സൂചനകൾ അനുസരിച്ച് എൻഡിഎയുടെ എട്ട് മന്ത്രിമാർ പിന്നിലാണ്. കഴിഞ്ഞ തവണ തോറ്റ 20 സീറ്റുകളിൽ കോൺഗ്രസ് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കി. മുംബൈ കർണാടകയിലും ബെംഗളുരു മേഖലയിലും കിട്ടൂർ കർണാടകയിലും കോൺഗ്രസിന് മികച്ച നേട്ടം. ഈ മേഖലകളിലൊന്നും ജെഡിഎസിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
09:06 AM (IST) May 13
ഇതുവരെയുള്ള വോട്ടു ശതമാനം (ECI)
കോൺഗ്രസ് 43.2%
ബിജെപി 41.6%
ജെഡിഎസ് 9.5%
09:05 AM (IST) May 13
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നേതാക്കളുടെ ക്ഷേമത്തിനായി ദില്ലിയിലെ എഐസിസി ഓഫീസിന് മുന്നിൽ യാഗം. കരോൾബാഗ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാഗം നടക്കുന്നത്. ഗാന്ധി കുടുംബത്തിന്റെയും, കർണ്ണാടക നേതാക്കളുടെയും ക്ഷേമത്തിനും, തെരഞ്ഞെടുപ്പ് വിജയത്തിനുമായാണ് എഐസിസിക്ക് പുറത്ത് യാഗം നടത്തുന്നത്.
09:01 AM (IST) May 13
കർണാടകയിൽ ആദ്യ ഫല സൂചനകളിൽ ജെഡിഎസിന് നിർണായക മുന്നേറ്റം. കുമാരസ്വാമി പിന്നിലാണെങ്കിലും ആദ്യ സൂചനകളിൽ ജെഡിഎസ് ഇരുപതിലേറെ സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മകൻ നിഖിൽ കുമാരസ്വാമി ലീഡ് ചെയ്യുന്നു.
ഇലക്ഷൻ വിവരങ്ങളറിയാം
08:53 AM (IST) May 13
ആദ്യ ഫലസൂചനകളിൽ കർണാടകയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിന് മികച്ച ലീഡ്. എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മുന്നിട്ട് നിൽക്കുന്നു. എന്നാൽ ആദ്യ സൂചനകളിൽ കുമാര സ്വാമി പിന്നിലാണ്.
08:43 AM (IST) May 13
ബെംഗളുരു നഗരമേഖലയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. മധ്യകർണാടകയിൽ കോൺഗ്രസിന് മികച്ച ലീഡ് ലഭിച്ചു. ഓൾഡ് മൈസുരുവിൽ കോൺഗ്രസും ജെഡിഎസ്സും ഇത്തവണയും ഒപ്പത്തിനൊപ്പമാണ്.
08:25 AM (IST) May 13
വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബിജെപി 83 സീററിലും കോണ്‍ഗ്രസ് 84 സീറ്റിലും ലീഡ് ചെയ്യുന്നു. ജെഡിഎസ് 14 സീറ്റില്‍ മുന്നില്‍
08:15 AM (IST) May 13
കര്‍ണാടകയില്‍ ബിജെപി 55 സീറ്റിലും കോണ്‍ഗ്രസ് 53 സീറ്റിലും ലീഡ് ചെയ്യുന്നു
08:11 AM (IST) May 13
കര്‍ണാടകയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ സൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസും 35 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു
08:09 AM (IST) May 13
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം, 30 സീറ്റില്‍ ബിജെപി, 28സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍
08:06 AM (IST) May 13
കർണാടകയിൽ വോട്ടെണ്ണൽ തുടങ്ങി. എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്, ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്.
07:52 AM (IST) May 13
കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ്
എച്ച് ഡി കുമാരസ്വാമി. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പാണ് മുൻ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിയുടെ പ്രതികരണം. ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
07:21 AM (IST) May 13
എല്ലാ കണ്ണുകളും ജനവിധി കാത്തിരിക്കുന്ന കർണാടകയിലേക്ക്. ബെംഗളുരുവിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങി. 8 മണിക്ക് കൗണ്ടിംഗ് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.ഓരോ കൗണ്ടിംഗ് കേന്ദ്രത്തിലും 16 ടേബിളുകളാണ് സജീകരിച്ചിട്ടുള്ളത്. പോസ്റ്റൽ വോട്ട് എണ്ണാൻ രണ്ട് ടേബിളുകളും സജീകരിച്ചിട്ടുണ്ട്.
06:58 AM (IST) May 13
രാഷ്ട്രീയത്തിൽ നാളെ എന്താണ് സംഭവിക്കുകയെന്നത് പ്രവചനാതീതമെന്ന് കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടർ. സംശയകരമായ ഒന്നും ഇതുവരെ കണ്ടില്ലെന്നും കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ പ്രതികരണം.