Published : Jun 01, 2024, 06:05 PM ISTUpdated : Jun 01, 2024, 08:10 PM IST

EXIT Poll 2024 Live: എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം: കേരളത്തിൽ ഇടതിന് തിരിച്ചടി?

Summary

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി 295 സീറ്റിൽ ജയപ്രതീക്ഷ അര്‍പ്പിക്കുമ്പോൾ മൂന്നാം വട്ടവും വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്നാണ് മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം പ്രതീക്ഷിക്കുന്നത്

EXIT Poll 2024 Live: എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം: കേരളത്തിൽ ഇടതിന് തിരിച്ചടി?

08:10 PM (IST) Jun 01

പശ്ചിമ ബംഗാൾ-എബിപി സർവ്വേ

എൻഡിഎ - 23 മുതൽ 27 സീറ്റ്

തൃണമൂൽ കോൺഗ്രസ് - 13 മുതൽ 17

കോൺഗ്രസ് -ഇടത് സഖ്യം - 1 മുതൽ 3

08:10 PM (IST) Jun 01

കേരളത്തിൽ ബിജെപിക്ക് നാല് സീറ്റ് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ

കേരളത്തിൽ ബിജെപിക്ക് നാല് സീറ്റ് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. സംസ്ഥാനത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് 48 % , ബിജെപി 28 %  എൽഡിഎഫ് 20 % എന്നാണ് വോട്ട് വിഹിതമെന്നും യുഡിഎഫ് 15 സീറ്റ് വരെയും എൽഡിഎഫ്  1  സീറ്റും ബിജെപി 4 സീറ്റ് വരെയും നേടുമെന്നും സര്‍വെ ഫലം പറയുന്നു.

07:49 PM (IST) Jun 01

കര്‍ണാടകത്തിൽ ബിജെപിയെന്ന് ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ

കര്‍ണാടകത്തിൽ ബിജെപിയെന്ന് ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം 28 ൽ 24 സീറ്റും ബിജെപി നേടും. നാലിടത്ത് കോൺഗ്രസ് ജയിക്കും. ബിജെപിക്ക് 53 ശതമാനം വോട്ടും കോൺഗ്രസിന് 48 ശതമാനം വോട്ടും ലഭിക്കുമെന്നാണ് വിലയിരുത്തൽ.

07:24 PM (IST) Jun 01

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂര്‍ ബിജെപിക്ക്?

കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബി ജെ പി ക്കെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം 

07:20 PM (IST) Jun 01

കർണാടകയിൽ ബിജെപിക്ക് സീറ്റ് കുറയും?

കർണാടകയിൽ ബിജെപിക്ക് കഴിഞ്ഞ തവണയേക്കാൾ സീറ്റ് കുറയുമെന്ന് റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ

എൻഡിഎ - 22,

കോൺഗ്രസ് 6,

മറ്റുള്ളവർ 0

07:19 PM (IST) Jun 01

തെലങ്കാന-റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ

തെലങ്കാനയിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്നും കോൺഗ്രസ് തൊട്ടുപിന്നിലെന്നും റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ

ബിജെപി - 8
കോൺഗ്രസ് - 7 
ബിആർഎസ് - 1
എഐഎംഐഎം - 1

07:15 PM (IST) Jun 01

മധ്യപ്രദേശ് - ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ

മധ്യപ്രദേശിൽ ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ പ്രവചനം പ്രകാരം ബിജെപിക്ക് 29 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് പരമാവധി രണ്ട് സീറ്റും നേടാനാവും.

 

07:13 PM (IST) Jun 01

അസമിൽ ബിജെപി

അസമിൽ ബിജെപിക്ക് 12 മുതൽ 14 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ദില്ലിയിൽ ആറ് സീറ്റിലും ബിജെപി ജയിക്കും. ഇന്ത്യ സഖ്യത്തിന് ഒന്നോ രണ്ടോ സീറ്റ് ലഭിക്കും.

 

07:12 PM (IST) Jun 01

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രവചനം

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രാദേശിക ചാനലുകളുടെ എക്സിറ്റ് പോൾ ഫലം. മഹാവികാസ് അഘാഡിക്ക് 25 സീറ്റും മഹായുതി സഖ്യത്തിന്  22 സീറ്റുമാണ് പ്രവചിക്കുന്നത്. 

 

07:05 PM (IST) Jun 01

ഇന്ത്യാ ടി വി കർണാടക

എൻഡിഎ - 18-22
കോൺഗ്രസ് - 4-8
ജെഡിഎസ് - 1-3

07:05 PM (IST) Jun 01

എബിപി - സിവോട്ടർ സർവേ: കർണാടകയിൽ എൻഡിഎ

കർണാടകയിൽ എൻഡിഎയ്ക്ക് മികച്ച നേട്ടമെന്ന് എബിപി - സിവോട്ടർ സർവേ ഫലം. എൻഡിഎ - 23-25 സീറ്റ് വരെയും ഇന്ത്യ സഖ്യം 3-5 സീറ്റ് വരെ നേടുമെന്നും റിപ്പോര്‍ട്ട്.

07:03 PM (IST) Jun 01

ഛത്തീസ്‌ഗഡിലും ബിജെപി തന്നെ

ഛത്തീസ്‌ഗഡിലെ 11 സീറ്റിലും ബിജെപിക്കാണ് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ഇന്ത്യ സഖ്യത്തിന് പരമാവധി ഒരു സീറ്റ് മാത്രമേ സംസ്ഥാനത്ത് ലഭിക്കൂ.

 

07:02 PM (IST) Jun 01

ഗുജറാത്ത് ബിജെപി തൂത്തുവാരും

ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം. 24-26 സീറ്റ് വരെ ബിജെപി നേടും. കോൺഗ്രസിന് പരമാവധി 2 സീറ്റ് വരെ ലഭിക്കും.

06:53 PM (IST) Jun 01

ഇന്ത്യാ ടിവി - തെലങ്കാന

ബിജെപി - 8-10 സീറ്റ് വരെ
കോൺഗ്രസ് - 6-8 സീറ്റ് വരെ
ബിആർഎസ് - 0-1 സീറ്റ് വരെ
എഐഎംഐഎം - 1 സീറ്റ് വരെ

06:52 PM (IST) Jun 01

കേരളത്തിൽ ഇടതുപക്ഷത്തിന് വൻ തിരിച്ചടി?

06:49 PM (IST) Jun 01

ആന്ധ്രയിൽ ജഗന് തിരിച്ചടി

ആന്ധ്രയിൽ ജഗന് തിരിച്ചടിയെന്ന് ന്യൂസ് 18

YSRCP : 5-8
NDA : 19-22
INDIA : 0

06:49 PM (IST) Jun 01

ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ

ഉത്തരാഖണ്ഡിൽ  ബിജെപി 5 സീറ്റും നേടുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. കോണ്‍ഗ്രസ് ഇവിടെ എല്ലാ സീറ്റിലും പരാജയപ്പെടുമെന്നും പ്രവചനം പറയുന്നു.

06:47 PM (IST) Jun 01

ടിവി 9 - കേരളത്തിലെ ഫലം

ടിവി 9 എക്സിറ്റ് പോൾ പ്രവചനം പ്രകാരം കേരളത്തിൽ യുഡിഎഫ് 16 സീറ്റും എൽഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.

06:45 PM (IST) Jun 01

കേരളത്തിൽ എൻഡിഎക്ക് 3 സീറ്റ്?

കേരളത്തിൽ എൻഡിഎക്ക് രണ്ട് മുതൽ മൂന്ന് വരെ സീറ്റ് പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. 

06:44 PM (IST) Jun 01

ഇന്ത്യാ ടിവി - കർണാടക

ഇന്ത്യാ ടിവി എക്സിറ്റ് പോൾ പ്രവചനം പ്രകാരം കർണാടകത്തിൽ എൻഡിഎ 11 മുതൽ 18 സീറ്റ് വരെ നേടും. കോൺഗ്രസ് നാല് മുതൽ എട്ട് സീറ്റുകൾ വരെയും ജെഡിഎസ് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടും

06:43 PM (IST) Jun 01

കേരളത്തിൽ എൻഡിഎക്ക് വോട്ട് വര്‍ധന

കേരളത്തിൽ എൻഡിഎക്ക് വോട്ട് വര്‍ധന പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്

06:42 PM (IST) Jun 01

തമിഴകം ഇന്ത്യ മുന്നണിക്കെന്ന് എബിപി സീ വോട്ടര്‍

തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി 39 വരെ സീറ്റ് നേടുമെന്ന് എബിപി സീ വോട്ടര്‍ എക്സിറ്റ് പോൾ ഫലം. എൻഡിഎയും എഐഎഡിഎംകെയും പരമാവധി ഒരു സീറ്റ് നേടിയേക്കും.

06:41 PM (IST) Jun 01

ഇന്ത്യാ ടുഡേ - കർണാടക വോട്ട് വിഹിതം

  • ബിജെപി 48%
  • കോൺഗ്രസ് 41%
  • ജെഡിഎസ് 7%
  • മറ്റുള്ളവർ 4%

06:40 PM (IST) Jun 01

എൻഡിഎക്ക് 371 സീറ്റെന്ന് റിപ്പബ്ലിക്

റിപ്പബ്ലിക് പി മാര്‍ക് എക്സിറ്റ് പോൾ പ്രവചനം പ്രകാരം രാജ്യത്ത് എൻഡിഎ 371 സീറ്റ് നേടി അധികാരത്തിൽ തുടരും. ഇന്ത്യ സഖ്യം 154 സീറ്റ് നേടും. മറ്റുള്ളവര്‍ 47 സീറ്റ് നേടും.

 

06:39 PM (IST) Jun 01

പ്രജ്ജ്വൽ രേവണ്ണ ജയിക്കുമെന്ന് പ്രവചനം

പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്ന് ഇന്ത്യ ടുഡേ പ്രവചനം

06:38 PM (IST) Jun 01

ഇന്ത്യ ടുഡെ - തമിഴ്‌നാട്

ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 സീറ്റ് വരെ

ബിജെപിക്ക് രണ്ട് മുതൽ നാല് വരെ സീറ്റ്

അണ്ണാ ഡിഎംകെ പരമാവധി രണ്ട്

 

06:37 PM (IST) Jun 01

കർണാടകത്തിൽ ബിജെപി മുന്നേറ്റം

ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ അവലോകനം പ്രകാരം കർണാടകത്തിൽ ബിജെപി 20-22  സീറ്റുകളും കോൺഗ്രസ് 3-5 സീറ്റുകളും ജെഡിഎസ് 2-3 സീറ്റുകളും നേടും

06:35 PM (IST) Jun 01

എബിപി സീ വോട്ട‍ര്‍

359 സീറ്റ് പ്രവചിക്കുന്നു

കേരളത്തിൽ യുഡിഎഫ് 17-19

എൽഡിഎഫിന് പൂജ്യം

ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കുമെന്നും ഫലം

 

06:34 PM (IST) Jun 01

തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിയെന്ന് ന്യൂസ് 18

തമിഴ്നാട്ടിൽ 36-39 സീറ്റ് വരെ ഇന്ത്യ മുന്നണിക്കെന്ന് ന്യൂസ് 18. ബിജെപിക്ക് 1 മുതൽ മൂന്ന് വരെ

06:33 PM (IST) Jun 01

ടൈംസ് നൗ ഫലം

കേരളത്തിൽ യുഡിഎഫ് 14-15

എൽഡിഎഫ് നാല് സീറ്റുകൾ

ബിജെപിക്ക് ഒരു സീറ്റ്

06:30 PM (IST) Jun 01

തമിഴ്നാട്ടിൽ അദ്ഭുതങ്ങൾ?

തമിഴ്നാട്ടിൽ അദ്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സര്‍വെ.

06:14 PM (IST) Jun 01

നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ

വോട്ടെണ്ണലിനെ കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് 295 സീറ്റുകൾ ജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
 

06:12 PM (IST) Jun 01

2019 ലെ സീറ്റ് നില

  • BJP - 303
  • CONGRESS - 52
  • DMK - 23
  • YSRC - 22
  • TMC - 22
  • SIVASENA - 18

06:10 PM (IST) Jun 01

2019 ലെ ഫലം അവലോകനം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019 ൽ 351 സീറ്റ് നേടി എൻഡിഎ സഖ്യമാണ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 303 സീറ്റായിരുന്നു നേടാനായത്. അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന് 90 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റുള്ള പാര്‍ട്ടികൾ 102 സീറ്റ് നേടി. 2019 ൽ രാജ്യത്ത് 45 ശതമാനം വോട്ട് എൻഡിഎ നേടിയപ്പോൾ 26.4 ശതമാനം വോട്ട് മാത്രമാണ് യുപിഎ സഖ്യത്തിന് ലഭിച്ചത്.

06:08 PM (IST) Jun 01

ഇന്ത്യ മുന്നണി 295 സീറ്റ് നേടുമെന്ന് ഇന്ത്യ സഖ്യം

ഇന്ത്യാ മുന്നണി 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ദില്ലിയിൽ ഇന്ത്യാ സഖ്യയോഗത്തിന് ശേഷമായിരുന്നു ഖർഗെയുടെ പ്രതികരണം

06:07 PM (IST) Jun 01

എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ

രാജ്യം ഉറ്റുനോക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ അൽപ സമയത്തിനകം പുറത്തുവരും. എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം അവസാന നിമിഷം പിൻവലിച്ച് കോൺഗ്രസ് രംഗത്തെത്തി. 295 സീറ്റുമായി ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്ന് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് തോൽവി സമ്മതിച്ചെന്ന് അമിത് ഷാ വിമര്‍ശിച്ചു. എക്സിറ്റ്പോൾ ഫലങ്ങളും വിശകലനവും തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

06:06 PM (IST) Jun 01

പോളിങ് അവസാനിച്ചു

അവസാന ഘട്ട ജനവിധിയും പൂർത്തിയാക്കി രാജ്യം. അഞ്ചു മണി വരെ 58.34 ശതമാനം പോളിംഗ്. ജാർഖണ്ഡിലും ബംഗാളിലും ഹിമാചലിലും ഭേദപ്പെട്ട പോളിംഗ്. ബംഗാളിൽ സംഘർഷം. കന്യാകുമാരി ധ്യാനം പൂർത്തിയാക്കി മോദി മടങ്ങി.