ശ്രീനഗറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; മരിച്ചയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും രോഗം

By Web TeamFirst Published Mar 26, 2020, 10:45 AM IST
Highlights

ശ്രീനഗറില്‍ മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ശ്രീനഗര്‍: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിലാണ് മരണം. കൊവിഡ് ബാധിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന 65 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. രോഗബാധയുടെ പശ്ചാത്തലത്തില്‍ 5124 ആളുകളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 3061 ആളുകള്‍ ഹോം ക്വാറന്‍റൈനിലും 80 ആളുകള്‍ ആശുപത്രികളിലും, 1477 ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. 

അതേസമയം മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കസ്തൂർബാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെൻട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു.  69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മുംബൈ സെൻട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.
 

click me!