24 മണിക്കൂർ 'ഒളിവി'ന് ശേഷം ചിദംബരം എഐസിസി ആസ്ഥാനത്ത്. പിന്നീട് ചിദംബരത്തിന്‍റെ ദില്ലി ജോർബാഗിലെ 115- എ എന്ന വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിൽ. മതിൽ ചാടി സിബിഐ, ഇഡി സംഘങ്ങൾ.

11:15 PM (IST) Aug 21
10:33 PM (IST) Aug 21
ചിദംബരത്തെ നാളെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത ചിദംബരത്തിന്‍റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
10:13 PM (IST) Aug 21
ചിദംബരത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലെ കോൺഫറൻസ് റൂമിൽ ചോദ്യം ചെയ്യുന്നു.
10:13 PM (IST) Aug 21
സിബിഐ ഡയറക്ടർ ആർ കെ ശുക്ള സിബിഐ ആസ്ഥാനത്ത്. ഉന്നത ഉദ്യോഗസ്ഥരെ കാണുന്നു.
09:48 PM (IST) Aug 21
കടുത്ത പ്രതിഷേധങ്ങൾക്കിടെ പി ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ പുറത്തേക്ക് കൊണ്ടുപോയി. തടയാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അവരെ വലിച്ചിഴച്ച് പിടിച്ചുമാറ്റി പൊലീസ്.
09:45 PM (IST) Aug 21
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു.
09:44 PM (IST) Aug 21
ചിദംബരത്തിന്‍റെ വീടിന് മുന്നിൽ സംരക്ഷണ വലയം തീർത്ത് പോലീസ്. 'കള്ളൻ, കള്ളൻ' എന്ന മുദ്രാവാക്യം വിളി ഒരിടത്ത്. യൂത്ത് കോൺഗ്രസ് സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്.
09:42 PM (IST) Aug 21
ദില്ലി പോലീസ് സംഘം ചിദംബരത്തിന്‍റെ വീടിനു മുന്നിൽ എത്തി. 50 പേരടങ്ങുന്ന സംഘമാണെത്തിയിരിക്കുന്നത്. ദില്ലി ജോയന്‍റ് കമ്മീഷണർ അനന്ത് മോഹന്‍റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം.
09:34 PM (IST) Aug 21
09:32 PM (IST) Aug 21
ഏഷ്യാനെറ്റ് ന്യൂസിന്റെ തത്സമയ സംപ്രേഷണം ഇവിടെ കാണാൻ ക്ലിക്ക് ചെയ്യുക.
09:31 PM (IST) Aug 21
ഇഡി സംഘവുമെത്തി, കൂടുതൽ ഉദ്യോഗസ്ഥർ ജോർബാഗിലെ വസതിയിലേക്ക്.
09:29 PM (IST) Aug 21
സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചാണ് അകത്തേക്ക് പോയത്. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീടാണ് ഗേറ്റ് ചാടിക്കടന്നത്. ചിദംബരം ഇപ്പോൾ അഭിഭാഷകരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത്യന്തം നാടകീയ രംഗങ്ങളാണ് ദില്ലിയിൽ അരങ്ങേറുന്നത്.
09:28 PM (IST) Aug 21
കപിൽ സിബൽ, മനു അഭിഷേക് സിംഗ്‍വി എന്നിവരടക്കമുള്ളവരുമായി അകത്തേക്ക് കയറി ചിദംബരം. ഗേറ്റ് പൂട്ടി.
09:27 PM (IST) Aug 21
പോയത് കപിൽ സിബലിന്‍റെ വീട്ടിലേക്കെന്ന് അഭ്യൂഹങ്ങൾ. കാറിനെ പിന്തുടർന്ന് മാധ്യമപ്രവർത്തകർ.
09:26 PM (IST) Aug 21
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെയാണ് ചിദംബരം പോയത്. കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് മോദിക്കും സിബിഐക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയാണിപ്പോൾ.
09:25 PM (IST) Aug 21
പിന്നാലെ സിബിഐ സംഘം എഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടർന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങി. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റുണ്ടാകുന്നത് ഒഴിവാക്കാനാണ് ചിദംബരം മടങ്ങിയത്.
09:25 PM (IST) Aug 21
ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസിൽ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനം സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായി തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവകാശമാണെന്നും ചിദംബരം.
09:23 PM (IST) Aug 21
അഭിഭാഷകരായ മനു അഭിഷേക് സിംഗ്‍വിയും കപിൽ സിബലും ചിദംബരത്തിനൊപ്പം.
09:22 PM (IST) Aug 21
4 മണിക്കൂർ അജ്ഞാതവാസത്തിന് ശേഷം മുൻ ധനമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.