മൂന്നാം മോദി സർക്കാറിന്‍റെ മൂന്നാം ബജറ്റിൽ കേരളത്തിന് നിരാശ. ധനമന്ത്രി നിർമ്മല സീതാരാമന്‍റെ തുടർച്ചയായുള്ള ഒന്‍പതാമത്തെ ബജറ്റ് ആണിത്. ബജറ്റിൽ കേരളം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ല. എയിംസ്, അതിവേഗ റെയിൽ ഇടനാഴി തുടങ്ങിയ പ്രതീക്ഷിച്ചിരുന്ന രണ്ട് പദ്ധതികളും ബജറ്റിൽ ഉള്‍പ്പെട്ടില്ല. പുതുതായി ഏഴു അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും കേരളം ഇടംപിടിച്ചില്ല. കേരളം ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജുമില്ല. അതേസമയം, ധാതുമണൽ ഖനന ഇടനാഴിയിൽ കേരളം ഇടംപിടിച്ചു. കടലാമ സംരക്ഷണ കേന്ദ്രവും കേരളത്തിൽ സ്ഥാപിക്കും. കൈത്തറി വസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും പ്രഖ്യാപിച്ചു. നാളികേര പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ആദായ നികുതിയിൽ വൻ മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്. പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കും. നികുതി നിയമങ്ങള്‍ ലഘൂകരിക്കും.

12:30 PM (IST) Feb 01
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.
12:26 PM (IST) Feb 01
12:25 PM (IST) Feb 01
12:24 PM (IST) Feb 01
12:21 PM (IST) Feb 01
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും
12:20 PM (IST) Feb 01
12:13 PM (IST) Feb 01
12:09 PM (IST) Feb 01
12:06 PM (IST) Feb 01
12:01 PM (IST) Feb 01
11:58 AM (IST) Feb 01
11:57 AM (IST) Feb 01
11:56 AM (IST) Feb 01
11:53 AM (IST) Feb 01
11:49 AM (IST) Feb 01
11:47 AM (IST) Feb 01
11:44 AM (IST) Feb 01
11:43 AM (IST) Feb 01
11:32 AM (IST) Feb 01
11:30 AM (IST) Feb 01
ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം, ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചതും ശ്രദ്ധേയമായി.
11:28 AM (IST) Feb 01
11:25 AM (IST) Feb 01
11:25 AM (IST) Feb 01
പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും
11:22 AM (IST) Feb 01
11:21 AM (IST) Feb 01
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
11:19 AM (IST) Feb 01
11:16 AM (IST) Feb 01
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി
കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി
11:15 AM (IST) Feb 01
11:14 AM (IST) Feb 01
11:13 AM (IST) Feb 01
ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ
11:10 AM (IST) Feb 01
11:08 AM (IST) Feb 01
11:06 AM (IST) Feb 01
11:04 AM (IST) Feb 01
ബജറ്റ് അവതരണം തുടങ്ങി
10:40 AM (IST) Feb 01
കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
10:06 AM (IST) Feb 01
ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിലെത്തി. 10.15നാണ് മന്ത്രിസഭാ യോഗം. ഇതിനുശേഷം 11 മണിക്കായിരിക്കും ബജറ്റ് അവതരണം ആരംഭിക്കുക.
09:53 AM (IST) Feb 01
ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സാരിയിൽ നിർമല സീതാരാമൻ. പർപ്പിൾ കളർ കള്ളി കാഞ്ചീവരം സാരിയാണ് ധരിച്ചത്. സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിര്‍മല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്.
09:42 AM (IST) Feb 01
ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. രാഷ്ട്രപതിയോട് അവതരണത്തിന് അനുമതി തേടി.
09:16 AM (IST) Feb 01
ധനമന്ത്രി നിര്‍മല സീതാരാമൻ ധനകാര്യ മന്ത്രാലയത്തിൽ ബജറ്റുമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം
09:14 AM (IST) Feb 01
രാവിലെ ഔദ്യോഗിക വസതിയിൽ നിന്ന് ധനകാര്യമന്ത്രാലയത്തിലെത്തിയ ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ബജറ്റ് രേഖ ഉദ്യോഗസ്ഥരിൽ നിന്ന് ഏറ്റുവാങ്ങി.
ധനമന്ത്രി നിര്‍മല സീതാരാമൻ ധനകാര്യ മന്ത്രാലയത്തിൽ എത്തിയപ്പോള്‍