
മുംബൈ. മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം 8 പേർ മരിച്ചു, ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാഗ്പൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്. ട്രക്ക് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. നാന്ദേഡിൽ പാസഞ്ചർ വാനും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. 6 പേർ മരിച്ചു. എട്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രാവിലെ ഏഴ് മണിക്കാണ് സംഭവം. മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടംബത്തിന് 2 ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും സഹായധനം നൽകും