100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിച്ചു

By Web TeamFirst Published Apr 14, 2019, 9:31 AM IST
Highlights

പൊലിസും ദേശീയദുരന്ത നിവാരണ സേനയും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിനൊടുവിലാണ് ബാലനെ പുറത്തെത്തിച്ചത്.

മഥുര: 100 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട അഞ്ചു വയസ്സുകാരനെ രക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശനിയാഴ്ചയാണ് സംഭവം. പൊലിസും ദേശീയദുരന്ത നിവാരണ സേനയും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിനൊടുവിലാണ് ബാലനെ പുറത്തെത്തിച്ചത്. 

പ്രവീണ്‍ എന്ന കുട്ടിയാണ് വൈകീട്ട് മൂന്നോടെ കുഴല്‍ക്കിണറില്‍ വീണത്. പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ഗുരുതര പരിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് ബാലന്‍ അബദ്ധത്തില്‍ വീണത്. മുന്‍ഭാഗം മൂടാത്ത കുഴല്‍ക്കിണറുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

click me!