തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണത്തിൽ അവ്യക്തത. വിവാദചോദ്യം ഒഴിവാക്കിയിട്ടില്ല, പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്, കമ്മീഷനെ പിന്തുണച്ച് ടിഡിപി.

Published : Sep 27, 2026, 07:42 AM IST
Election Commission of India

Synopsis

അപേക്ഷകൻ്റെ മാതാപിതാക്കളെ സംബന്ധിച്ച ചോദ്യം ഒഴിവാക്കണമെന്നാണ് രണ്ട് കമ്മീഷണർമാർ ആവശ്യപ്പെട്ടത്. കുറുപ്പിൽ ഇക്കാര്യത്തിൽ വ്യക്തത ഇല്ല. എൻഡിഎയിലെ പ്രധാന ഘടകകക്ഷി ടിഡിപി കമ്മീഷനെ പിന്തുണച്ച് രംഗത്ത് വന്നത് ബിജെപിക്ക് ആശ്വാസമായി.

ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന ശേഷം നടന്ന കമ്മീഷൻ്റെ സമ്പൂർണ്ണ യോഗത്തിനും വിശദീകരണത്തിനും ശേഷവും ഭിന്നത സംബന്ധിച്ച ചില വിഷയങ്ങളിൽ അവ്യക്തത തുടരുകയാണ്. എസ്ഐആറുമായി ബന്ധപ്പെട്ട് ഫോം 6 ലെ തർക്കവിഷയമായ ചോദ്യം മാറ്റിയതായി സൂചനയില്ല. അപേക്ഷകൻ്റെ മാതാപിതാക്കളെ സംബന്ധിച്ച ചോദ്യം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത് .കഴിഞ്ഞ ഒക്ടോബർ 13നാണ് ഈ ചോദ്യം അനധികൃതമെന്ന് കമ്മീഷണർ എസ്എസ് സന്ധു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇത് മാറ്റിയതായി വിവരമില്ല. ഫോം 6 സുപ്രീംകോടതി അംഗീകരിച്ചിരുന്നെന്ന വാദമായിരുന്നു ഉയർത്തിയതെങ്കിലും ഇതിലും അവ്യക്തത ഉണ്ട്. SIR സംബന്ധിച്ച മെയ് 27ലെ കോടതി ഉത്തരവിൽ അത്തരമൊരു അംഗീകാരം വ്യക്തമല്ല. ബംഗാളിൽ വോട്ടർമാർക്കെതിരെ അപ്പീൽ നൽകാൻ നിർദേശം നൽകിയത് ആരെന്ന് വ്യക്തമല്ല. വോട്ടർമാരുടെ പേരുകൾ പുനസ്ഥാപിക്കാൻ ഗോവ ആവശ്യപ്പെട്ട സോഫ്‌റ്റ് വെയർ പ്രവർത്തനക്ഷമമാകാത്തതിലും കമ്മീഷൻ്റെ ഭാ​ഗത്ത് നിന്ന് വിശദീകരണമില്ല. രണ്ട് കമ്മീഷണർമാരും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ജോലി ചെയ്യുന്ന സീനിയർ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, DG IT സീമ ഖന്ന എന്നിവരുടെ കാര്യത്തിലും കമ്മീഷൻ മൗനം തുടരുന്നു. ഈ ഉദ്യോഗസ്ഥർ ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്നായിരുന്നു കമ്മീഷണർമാരുടെ ആക്ഷേപം.

ടിഡിപിക്ക് തൃപ്തി

തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണത്തെ സ്വാഗതം ചെയ്ത് എൻഡിഎ ഘടകകക്ഷി ടിഡിപി. തെറ്റിദ്ധാരണകൾക്ക് വിരാമമായെന്നാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. കമ്മീഷൻ്റെ വിശ്വാസ്യത ഒരിക്കൽ കൂടി ഉറപ്പിച്ചെന്ന നായിഡുവിൻ്റെ പ്രസ്താവന ബിജെപിക്ക് ആശ്വസമായി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ്റെ വിമർശനം പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഇതിനിടെ രാഹുൽഗാന്ധിക്കെതിരെ വിമർശനം ബിജെപി കടുപ്പിക്കുകയാണ്. രാഹുലിൻ്റെ നുണ പൊളിഞ്ഞുവീണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. കമ്മീഷനെ കുറ്റം പറയാതെ പോയി തെരഞ്ഞെടുപ്പുകൾ ജയിക്കാൻ നോക്കൂയെന്നാണ് രവിശങ്കർ പ്രസാദിൻ്റെ ഉപദേശം. എന്നാൽ കമ്മീഷൻ്റെ പ്രസ്താവന തള്ളിയ കോൺഗ്രസ് പ്രസ്താവന മുകളിൽനിന്നുള്ള സമ്മർദ്ദം മൂലമാണെന്ന് ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. എസ്ഐആർ ഉൾപ്പടെ എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് പേര് ചേർക്കാൻ ഇനിയും അവസരം നൽകും. പുതുതായ പേരു ചേർക്കാനുള്ള ഫോം 6ൽ നിയമവിരുദ്ധമായ കൂട്ടിചേർക്കൽ ഒഴിവാക്കി. എസ്ഐആർ പൂർത്തിയായ സ്ഥലങ്ങളിൽ പഴയ ഫോം 6 ആയിരിക്കും നിലനിൽക്കുക തുടങ്ങിയവയാണ് വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം വേണം, ഐ ഐ ടി ബോംബെയിൽ കുട്ടികളുടെ പ്രതിഷേധം
മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പാർട്ടി ചിഹ്നവും പേരും തിരികെ കിട്ടണമെന്ന് ആവശ്യം