വൈരമുത്തുവിനെക്കുറിച്ച് പല സ്ത്രീകളും പരാതി പറഞ്ഞിട്ടുണ്ട്; എ.ആർ. റഹ്മാന്റെ സഹോദരി റെയ്ഹാന

Published : Oct 22, 2018, 06:11 PM IST
വൈരമുത്തുവിനെക്കുറിച്ച് പല സ്ത്രീകളും പരാതി പറഞ്ഞിട്ടുണ്ട്; എ.ആർ. റഹ്മാന്റെ സഹോദരി റെയ്ഹാന

Synopsis

 റഹ്മാന്റെ പേര് ഉപയോ​ഗിച്ചും വൈരമുത്തു ​ഗായികമാരെ ട്രാപ്പിൽ‌ പെടുത്തിയിട്ടുണ്ടെന്ന് റെയ്ഹാന വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.  

ചെന്നൈ: തമിഴ് ​ഗാനരചയിതാവ് വൈരമുത്തുവിനെതിരെ സ്ത്രീകൾ മുമ്പും പരാതി പറഞ്ഞിട്ടുണ്ടന്ന് സം​ഗീത സംവിധായകനും ​ഗായകനുമായ എ. ആർ. റഹ്മാന്റെ സഹോദരി റെയ്ഹാന. ​ഗായിക ചിൻമയിയാണ് വൈരമുത്തുവിനെതിരെ ലൈം​ഗികാരോപണവുമായി രം​ഗത്ത് വന്നത്. ചിൻമയിയുടെ ആരോപണങ്ങൾ സത്യമാണെന്നാണ് റെയ്ഹാനയുടെ വെളിപ്പെടുത്തൽ. റഹ്മാന്റെ പേര് ഉപയോ​ഗിച്ചും വൈരമുത്തു ​ഗായികമാരെ ട്രാപ്പിൽ‌ പെടുത്തിയിട്ടുണ്ടെന്ന് റെയ്ഹാന വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വൈരമുത്തുവിനെക്കുറിച്ചുള്ള ആരോപണങ്ങൾ അറിഞ്ഞപ്പോൾ‌ സിനിമാ മേഖലയിൽ അത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. വിവാ​ദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ‌ ആ​ഗ്രഹിക്കുന്നയാളാണ് റഹ്മാൻ. ചിന്മയിക്ക് താൻ എല്ലാ പിന്തുണയും നൽകുന്നു എന്നും റെയ്ഹാന കൂട്ടിച്ചേർക്കുന്നു. തങ്ങൾ ലൈം​ഗികമായി അപമാനിക്കപ്പെട്ടുവെന്ന ഓരോ വെളിപ്പെടുത്തലുകളും രാജ്യത്തെമ്പാടും കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണെന്നും റെയ്ഹാന പറഞ്ഞു. 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്