സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്കാരം വരുന്നു

Published : Sep 26, 2019, 10:37 AM IST
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്കാരം വരുന്നു

Synopsis

ഒക്ടോബര്‍ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കാനാണ് തീരുമാനം.

ദില്ലി: ഉരുക്കു മനുഷ്യന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രഥമ ഇന്ത്യന്‍ അഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താൻ  കേന്ദ്രസര്‍ക്കാർ തീരുമാനിച്ചു.

മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സമിതിയാകും പുരസ്‌കാരം നിര്‍ണ്ണയിക്കുക.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദ്ദേശം ചെയ്യാം. അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്‌കാരം നല്‍കില്ല. പത്മ അവാര്‍ഡുകളോടൊപ്പം ഒരു വര്‍ഷം മൂന്നു പേര്‍ക്ക് വീതം പുരസ്‌കാരം സമ്മാനിക്കും. 
 

PREV
click me!

Recommended Stories

ജനസംഖ്യ കൂട്ടണം, രണ്ടാമത്തെ പ്രസവം മുതൽ 25000 രൂപ സഹായം, പിന്നാലെ ആനുകൂല്യ പെരുമഴ; പദ്ധതിയുമായി ആന്ധ്ര സർക്കാർ
ദ റിയൽ സൈക്കോ! പെട്രോൾ പമ്പിൽ സി​ഗരറ്റ് വലിക്കരുതെന്ന് പറഞ്ഞപ്പോൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്, ജീവനക്കാരന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ...