ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ദമ്പതികൾ അറസ്റ്റിൽ

Published : Sep 11, 2018, 09:29 AM ISTUpdated : Sep 19, 2018, 09:22 AM IST
ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ദമ്പതികൾ അറസ്റ്റിൽ

Synopsis

മാലയുടെ ഭർത്താവായ ശിവം ജോലിക്ക് പോയ സമയത്തെ ഇവർ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അതിന് ശേഷം മാലയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം മാല വിവാഹത്തിന് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിലാക്കി. പിന്നീട് ഇവർ സ്യൂട്ട്കേസ് ​ഗാസിയബാദിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. 

നോയിഡ: ​ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിലെ പ്രതികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ​ഗാസിയാബാദിൽ നിന്ന് മൃതദേഹം കിട്ടിയത്. മാല എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്.  ബിസ്റാക്ക് മേഖലയിൽ മാല താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന സൗരഭ് ദിവാകർ, റിതു എന്നിവരെയാണ് ​ഗൗതം ബുദ്ധ് ന​ഗർ സീനിയർ പോലീസ് സൂപ്രണ്ട് അജയ് പാൽ ശർമ്മ അറസ്റ്റ് ചെയ്തത്. 

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മാല വിവാഹിതയായത്. തനിക്ക് വിവാഹത്തിന് ലഭിച്ച ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും മറ്റും റിതുവിനെ ഈ പെൺകുട്ടി കാണിച്ചിരുന്നു. ഇവയെല്ലാം കൈക്കലാക്കാൻ വേണ്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. മാലയുടെ വീട്ടിലെത്തി മടങ്ങിപ്പോയ റിതു തന്റെ ഭർത്താവായ സൗരഭിനോട് ഇക്കാര്യങ്ങൾ പറഞ്ഞു. ഇവർ ഇരുവരും ചേർന്നാണ് കൊലപാതകത്തിന് പ​ദ്ധതി തയ്യാറാക്കിയത്. 

മാലയുടെ ഭർത്താവായ ശിവം ജോലിക്ക് പോയ സമയത്തെ ഇവർ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അതിന് ശേഷം മാലയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം മാല വിവാഹത്തിന് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിലാക്കി. പിന്നീട് ഇവർ സ്യൂട്ട്കേസ് ​ഗാസിയബാദിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. വൈകുന്നേരം ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പ്രതികളിലൊരാളായ റിതും തന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി.

പിറ്റേന്ന് ബിസ്റാക്ക് പൊലീസ് സ്റ്റേഷനിൻ‌ മാലയെ കാണാനില്ല എന്ന് കാണിച്ച് ഭർത്താവ് ശിവം പരാതി നൽകി. അതേ സമയം തന്നെയാണ് യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച വിവരവും പൊലീസിന് ലഭിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ശിവം മാലയെ കൊലപ്പെടുത്തിയതാണെന്ന് മാലയുടെ മാതാപിതാക്കൾ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ കൊല നടന്ന സമയം ശിവം ഓഫീസിലായിരുന്നു എന്നതിനാൽ പൊലീസ് ഇയാളെ വിട്ടയച്ചു. മാലയെ കാണാതായത് മുതൽ റിതു-സൗരഭ് ദമ്പതികളെയും കാണാതായതാണ് പൊലീസ് ഇവരെ സംശയിക്കാൻ കാരണം.

മോഷ്ടിച്ച ആഭരണങ്ങൾ, വസ്ത്രങ്ങൾ‌, മൊബൈൽ ഫോൺ എന്നിവയ്ക്കൊപ്പമാണ് റിതുവിനെയും സൗരഭിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ​ഗർ‌ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ, കവർച്ച എന്നീ വകുപ്പുകളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്