
പത്തനംതിട്ട: സൈബർ തട്ടിപ്പ് ശ്രമം പൊളിച്ച് ബാങ്ക് അധികൃതർ. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിൽ പൊളിഞ്ഞത് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം. വയോധികനെ വെർച്വൽ അറസ്റ്റിലാക്കി പണം കവരാനുള്ള തട്ടിപ്പുസംഘത്തിന്‍റെ ശ്രമമാണ് പൊളിഞ്ഞത്. മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണം എന്നായിരുന്നു ആവശ്യം സംഘത്തിന്‍റെ ആവശ്യം.
പിന്നാലെ ബാങ്കില്‍ എത്തിയ വയോധികൻ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഇടാൻ ശ്രമിച്ചു. പണം ഇടാൻ വയോധികൻ നല്‍കിയ അക്കൗണ്ട് വിവരങ്ങളില്‍ സംശയം ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനാലാണ് സംഘത്തിന്‍റെ വന്‍ തട്ടിപ്പ് പൊളിഞ്ഞത്. പിന്നാലെ ബാങ്ക് ഇടപെട്ട് തട്ടിപ്പ് സംഘത്തിന്‍റെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറുകയായിരുന്നു.