
ദില്ലി: പുതുക്കിയ സംസ്കൃത ബിരുദ കോഴ്സില്‍ മനുസ്മൃതി ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണം നല്‍കി ഡല്‍ഹി സര്‍വകലാശാല. യൂണിവേഴ്സിറ്റിയിലെ പാഠ്യപദ്ധതിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല എന്നാണ് വൈസ് ചാന്‍സിലര്‍ യോഗേഷ് സിങ് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും വിസി അറിയിച്ചിട്ടുണ്ട്.
‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഒരു കോഴ്സിന്‍റെ ഭാഗമായും യൂണിവേഴ്സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല. മുന്‍പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്കൃതം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ധര്‍മ്മശാത്ര സ്റ്റഡീസില്‍ നിന്ന് മനുസ്മൃതിയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളില്‍ ഈ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക’ എന്നാണ് വൈസ് ചാന്‍സിലര്‍ പറഞ്ഞത്.