ഗോധ്ര കേസ്; രണ്ട് പേർക്ക് കൂടി ജീവപര്യന്തം

By Web TeamFirst Published Aug 27, 2018, 7:27 PM IST
Highlights

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക വിചാരണ കോടതിയാണ് രണ്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഫറൂഖ് ബന്ന, ഇമ്രാന്‍ എന്ന ഷേരു ബാട്ടിക് എന്നിവർക്ക് ജീവപര്യന്തം തടവ് വിധിച്ച കോടതി മറ്റ് പ്രതികളായ ഹുസൈന്‍ സുലൈമാന്‍, കസാം ബമേഡി, ഫറൂഖ് ദന്തിയാ എന്നിവരെ വെറുതെവിട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വിവിധ ഏജന്‍സികൾ നടത്തിയ അന്വേഷണത്തിൽ 2015 ലാണ് അറസ്റ്റ് ചെയ്തത്

ഗോധ്ര: ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്പ്രസ് അഗ്നിക്കിരയാക്കിയ കേസിൽ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്. ഫാറൂഖ് ബന്ന, ഇമ്രൻ എന്നിവരെയാണ് ഗൂഢാലോചന കേസില്‍ കുറ്റക്കാരാണെന്ന കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക വിചാരണ കോടതിയാണ് രണ്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഫറൂഖ് ബന്ന, ഇമ്രാന്‍ എന്ന ഷേരു ബാട്ടിക് എന്നിവർക്ക് ജീവപര്യന്തം തടവ് വിധിച്ച കോടതി മറ്റ് പ്രതികളായ ഹുസൈന്‍ സുലൈമാന്‍, കസാം ബമേഡി, ഫറൂഖ് ദന്തിയാ എന്നിവരെ വെറുതെവിട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വിവിധ ഏജന്‍സികൾ നടത്തിയ അന്വേഷണത്തിൽ 2015 ലാണ് അറസ്റ്റ് ചെയ്തത്. 

എട്ട് പ്രതികള്‍ കൂടി ഒളിവിലാണെന്ന് അന്വേഷണ ഏജന്‍സികൾ പറയുന്നു. കേസില്‍ പ്രത്യേക കോടതി 31 പേരെ മുന്‍പ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും ശിക്ഷയും വിധിച്ചു. 63 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. 11 പേര്‍ക്കെതിരായ  വധശിക്ഷ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. 2002 ഫെബ്രുവരി 27നാണ്  ഗോധ്ര റെയിൽവേ സ്റ്റേഷനില്‍വെച്ച് സബര്‍മതി എക്‌സ്പ്രസിന്‍റെ രണ്ടു കോച്ചുകള്‍ അഗ്നിക്കിരയായി 59 പേര്‍ കൊല്ലപ്പെട്ടത്.  ഈ സംഭവത്തിന് ശേഷമാണ് നിരവധി പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപ പരമ്പരക്ക് തുടക്കമായത്.

click me!