പൂണെ സൈനിക കോളേജിലെ അപകടം: മരണപ്പെട്ടവരില്‍ മലയാളി സൈനികനും

Published : Dec 26, 2019, 09:50 PM IST
പൂണെ സൈനിക കോളേജിലെ അപകടം: മരണപ്പെട്ടവരില്‍ മലയാളി സൈനികനും

Synopsis

രാവിലെ 11.45ഓടെ ബെയ്‍ലി പാലം നിർമ്മിക്കാനുള്ള പരിശീലനത്തിനിടെയാണ് അപകടം.

പനാജി: പൂണെയിലെ സൈനിക എഞ്ചിനീയറിംഗ് കോളേജിൽ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. പാലക്കാട് കുത്തനൂർ സ്വദേശി ലാൻസ് ഹവീൽദാർ സഞ്ജീവൻ പികെയാണ് മരിച്ചത്. 

രാവിലെ 11.45ഓടെ ബെയ്‍ലി പാലം നിർമ്മിക്കാനുള്ള പരിശീലനത്തിനിടെയാണ് അപകടം. പാലത്തിന്‍റെ രണ്ട് പില്ലറുകൾ സൈനികർക്ക് മേൽ പൊളിഞ്ഞ് വീഴുകയായിരുന്നു. സഞ്ജീവനും മഹാരാഷ്ട്ര സ്വദേശിയായ നായിക് വാങ്മൊദേയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

അപകടത്തില്‍ പരിക്കേറ്റ  അഞ്ച് സൈനികനെ പൂണെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 

PREV
click me!

Recommended Stories

25 വർഷത്തെ ഭരണം: വികസിതഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി; 'ഇന്ത്യയിൽ ഒളിംപിക്സ് നടത്തും'
അകന്നു കഴിയുന്ന ഭാര്യയെ കൊലപാതക കേസിൽ കുടുക്കാനുള്ള ഭർത്താവിന്റെ ശ്രമം അവസാനിച്ചത് ജയിലിൽ