ധർമസ്ഥലയിൽ പൊലീസിന്‍റെ ഗുരുതര വീഴ്ച, അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു, 2000 മുതൽ 2015 വരെയുള്ള രേഖകളില്ല

Published : Aug 04, 2025, 09:16 AM IST
Dharmasthala mass burial case RTI revelations

Synopsis

തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു

മംഗ്ളൂരു : ധർമസ്ഥല കൂട്ടക്കുഴിമാട കേസിൽ പൊലീസിന്‍റെ ഗുരുതര വീഴ്ച. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരാവകാശരേഖകൾ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ലഭിച്ച മറുപടി.

കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് ലഭിച്ച മറുപടി. 2023 നവംബർ 23 നാണ് ഈ രേഖകൾ നശിപ്പിച്ചത് എന്നും മറുപടി.

ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവർത്തകൻ ജയന്ത് ചോദിച്ച വിവരാവകാശ രേഖയ്ക്കാണ് ബെൽത്തങ്കടി പൊലീസ് സ്റ്റേഷനിൽ നിന്ന് മറുപടി കിട്ടിയത്.

2024 സെപ്റ്റംബറിലാണ് ആർടിഐ പ്രകാരം അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങൾ നൽകണമെന്ന അപേക്ഷ നൽകിയത്. 2002 മുതൽ 2012 വരെ 10 വർഷം ധർമസ്ഥലയിൽ റജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങൾ 485 ആണെന്ന് മറുപടി ലഭിച്ചു. ഈ മരണങ്ങളുടെ എഫ്ഐആർ നമ്പറും ഡെത്ത് സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന് മറുപടി കിട്ടിയതെന്ന് ജയന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൊലപാതകങ്ങൾ മറച്ച് വയ്ക്കാനാണ് രേഖകൾ നശിപ്പിച്ചതെന്നാണ് കരുതുന്നതെന്നും ജയന്ത് ആരോപിച്ചു. 

പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തണം

സാക്ഷി തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തണമെന്ന് ആവശ്യം. മകളെ കാണാതായെന്ന പരാതി നൽകിയ റിട്ടയേർഡ് സിബിഐ സ്റ്റെനോഗ്രാഫറായ സുജാത ഭട്ടിന്റെ അഭിഭാഷകൻ മഞ്ജുനാഥ് എൻ ആണ് ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്. 

സാക്ഷി ചൂണ്ടിക്കാണിച്ച സ്പോട്ടുകൾ പരിശോധന നടത്താൻ ജിപിആറുകൾ ഉപയോഗിക്കണമെന്നാവശ്യം. പരമാവധി 15 മീറ്റർ ആഴത്തിലുള്ള വസ്തുക്കളെക്കുറിച്ച് ഏകദേശ സിഗ്നലുകൾ ജിപിആറിൽ ലഭിക്കും. ഉയർന്ന ഫ്രീക്വൻസിയിൽ കൂടുതൽ വ്യക്തതയുള്ള ദൃശ്യം ലഭിക്കും. എന്നാൽ ഉയർന്ന ഫ്രീക്വൻസിയിൽ പരമാവധി ഒരു മീറ്റർ ആഴത്തിലേ പരിശോധിക്കാനാകൂ. ധ‍ർമസ്ഥലയിലെ കാട്ടിലെ ദുഷ്കരമായ ഭൂമിയിൽ ജിപിആറുകൾ കാര്യക്ഷമമായേക്കില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം