മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീം കോടതി

Published : Oct 06, 2025, 12:27 PM ISTUpdated : Oct 06, 2025, 02:31 PM IST
supremecourt-kEeB-.jpg

Synopsis

മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോ‌ടതി വ്യക്തമാക്കി.

ദില്ലി: സിഎംആര്‍എൽ -എക്സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചിഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് മതിയെന്ന് ബി ആര്‍ ഗവായ് പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം എംഎൽഎ നടത്തുന്നുണ്ട്. പക്ഷേ അത് എല്ലാകാര്യത്തിലും പ്രാവർത്തികമാക്കാൻ ശ്രമിക്കരുതെന്ന് ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു.

വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയിരുന്നത്. വിജിലൻസ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും ഹൈകോടതിയുമാണ് മുൻപ് തള്ളിയിരുന്നത്. അതേസമയം എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28,29 തീയതികളിൽ ദില്ലി ഹൈക്കോടതിയിൽ നടക്കും. അതേസമയം സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് കോടതി ഹർജി തള്ളിതെന്നും മാസപ്പടിയിൽ രാഷ്ട്രീയ നിയമ പോരാട്ടങ്ങൾ തുടരുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം