ഇമ്രാന്‍ ഖാന്‍ യുദ്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മോദി പറഞ്ഞത് സമാധാനത്തെ കുറിച്ചാണ്: ഗംഭീര്‍

By Web TeamFirst Published Sep 28, 2019, 10:57 PM IST
Highlights
  • പാക് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍
  • പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സമാധാനത്തെ കുറിച്ചും ഇമ്രാന്‍ ഖാന്‍ പറഞ്ഞത് യുദ്ധത്തെ കുറിച്ചും
  • ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്‍റെ കളിപ്പാവയാണെന്നും ഗംഭീര്‍

ദില്ലി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ യുദ്ധഭീഷണി പ്രസംഗത്തെയും മോദിയുടെയും പ്രസംഗത്തെയും താരതമ്യം ചെയ്ത് ഗൗതം ഗംഭീര്‍. ഇമ്രാന്‍ ഖാന്‍ പ്രസംഗത്തില്‍ യുദ്ധത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി സംസാരിച്ചത് സമാധാനത്തെ കുറിച്ചായിരുന്നു എന്ന് ഗംഭീര്‍ പറഞ്ഞു. ഐക്യത്തെയും സമാധാനത്തെയും കുറിച്ചും സ്വപ്ന പദ്ധതികളെ കുറിച്ചും മോദി സംസാരിച്ചു.

എല്ലാവര്‍ക്കും 15 മിനുട്ടാണ് ലഭിച്ചത്. ഈ സമയത്ത് ഒരാള്‍ എങ്ങനെ സംസാരിക്കുന്നു എന്നത് അയാളുടെ സ്വഭാവത്തെയും ചിന്തകളെയുമാണ് സൂചിപ്പിക്കുന്നത്. മോദി സമാധാവും വികസനവും വിഷയമാക്കിയപ്പോള്‍ ആണവ യുദ്ധത്തെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു പാക് പ്രധാനമന്ത്രി. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്‍റെ പാവയാണെന്നും ഗംഭീര്‍ ആരോപിച്ചു. ഇയാളാണ് നേരത്തെ കശ്മീരില്‍ സമാധാനം കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും ഗംഭീര്‍ പരിഹസിച്ചു.

click me!