പൗരത്വ നിയമം: യുപിയില്‍ പ്രചാരണം ശക്തമാക്കി പ്രിയങ്ക ഗാന്ധി, യോഗിക്കെതിരെ രൂക്ഷവിമര്‍ശനം

By Web TeamFirst Published Dec 30, 2019, 6:31 PM IST
Highlights

. കാവി ബിജെപിയുടെ മാത്രം നിറമല്ലെന്ന് തുറന്നടിച്ച പ്രിയങ്ക, സന്ന്യാസിയുടെ വേഷം ധരിക്കാന്‍ യോഗിക്ക് യോഗ്യതയില്ലെന്നും വിമര്‍ശിച്ചു.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി യുദ്ധപ്രഖ്യാപനം നടത്തി പ്രിയങ്ക.  ഉത്തര്‍പ്രദേശിലെ സംഘര്‍ഷങ്ങളെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പ്രിയങ്ക പ്രക്ഷോഭകാരികളോട് യോഗി പ്രതികാരം ചെയ്യുകയാണെന്നും ആഞ്ഞടിച്ചു. കാവി ബിജെപിയുടെ മാത്രം നിറമല്ലെന്ന് തുറന്നടിച്ച പ്രിയങ്ക, സന്ന്യാസിയുടെ വേഷം ധരിക്കാന്‍ യോഗിക്ക് യോഗ്യതയില്ലെന്നും വിമര്‍ശിച്ചു.

പോലീസ് കയ്യേറ്റത്തില്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയ പ്രിയങ്ക തന്‍റെ സുരക്ഷ പ്രശ്നമല്ലെന്നും, സംസ്ഥാനത്തിന്‍റെ സുരക്ഷക്കാണ് പ്രാധാന്യമെന്നും വ്യക്തമാക്കി. അതേ സമയം കാവി ധരിച്ച യോഗിയുടെ പ്രാധാന്യം പ്രിയങ്കക്കറിയില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ തിരിച്ചടിച്ചു. 

കാണ്‍പൂരിലെ മുസ്ലീം പ്രക്ഷേഭകാരികളോട് പാകിസ്ഥാനിലേക്ക് പോകാനാവശ്യപ്പെട്ട മീററ്റ് എസ് പിയെ   കേന്ദ്രസര്‍ക്കാര് തള്ളി പറ‍ഞ്ഞതിന് പിന്നാലെ ഉത്തര്‍പ്രദേശ് ഡിജിപിയും ശാസിച്ചിട്ടുണ്ട്. ബിജ്നോര്‍ സംഘര്‍ഷത്തില്‍ മരിച്ച സുലൈമാനെന്നയാളുടെ കുടുംബം ഉത്തര്‍പ്രദേശ് പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 

click me!