ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കൊളോണിയൽ സ്വാധീനമെന്ന് ആർഎസ്എസ് തലവൻ; 'സമഗ്രമായ മാറ്റം വേണം'

Published : Jul 27, 2025, 04:28 PM IST
RSS mohan bhagwat

Synopsis

ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് കൊളോണിയൽ സ്വാധീനം നിലനിൽക്കുന്നുവെന്ന് ആർഎസ്എസ്

ദില്ലി: ഇന്ത്യയിലെ വിദ്യഭ്യാസ സമ്പ്രദായത്തിന് കൊളോണിയൽ കാലത്തെ പാഠ്യരീതിയുടെ സ്വാധീനമുണ്ടെന്നും ഇന്ത്യൻ തത്വചിന്തയിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം ആവശ്യമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ആർഎസ്എസുമായി ബന്ധമുള്ള ശിക്ഷ സൻസ്കൃതി ഉത്തൻ ന്യാസ് സംഘടിപ്പിച്ച ചിന്തൻ ബൈഠക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോളോണിയൽ ചിന്തകളുടെ നീണ്ടകാലത്തെ സ്വാധീനത്താൽ പടുത്തുയർത്തിയതാണ് ഇന്ത്യയിലെ നിലവിലെ വിദ്യാഭ്യാസ സമ്പദായം. ഇന്ത്യൻ തത്വചിന്തയിൽ അധിഷ്ഠിതമായ മാറ്റം ആവശ്യമാണ്. അതിനായി ആഴത്തിലും യാഥാർത്ഥ്യ ബോധത്തിലുമുള്ള ഇന്ത്യൻ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ തൊഴിലാളികൾ പ്രാഗത്ഭ്യം തെളിയിക്കണം. അവിടെ മാതൃകകൾ സ്ഥാപിക്കണം. സൗഹാർദ്ദപരമായ തൊഴിലന്തരീക്ഷം സൃഷ്ടിച്ച് മറ്റുള്ളവരെ കൂടെ മുന്നോട്ട് നയിക്കണം എന്നും മോഹൻ ഭഗവത് പറഞ്ഞതായി സംഘാടകർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിക്കുുന്നു.

ഇതിന് സമാനമായ പരിപാടി എറണാകുളത്ത് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൻ്റെ നേതൃത്വത്തിൽ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിട്ടുണ്ട്. എറണാകുളത്ത് നടക്കുന്ന 'ജ്ഞാനസഭ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽ ആശങ്കകളുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുകിൽ കുറിച്ചു.

വിദ്യാഭ്യാസ മേഖലയെ പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം എന്നത് എല്ലാവർക്കും പ്രാപ്യവും മതേതരവുമാകണം. എന്നാൽ, ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്‌ നേതൃത്വം വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നു എന്ന വാർത്തയും ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. സർവകലാശാലകൾ സ്വതന്ത്രവും നിഷ്പക്ഷവുമാകണം. അക്കാദമിക മികവിനും ഗവേഷണത്തിനും ഊന്നൽ നൽകേണ്ട സ്ഥാപനങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കാവിവൽക്കരണ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനും വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം ഉയർത്തിപ്പിടിക്കാനും കേരളത്തിലെ പൊതുസമൂഹം എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം