ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം എത്രയാണെന്ന് അറിയാമോ? ഒപ്പം മറ്റ് ആനുകൂല്യങ്ങളും!

Published : Sep 10, 2025, 06:01 PM IST
Vice president

Synopsis

രാജ്യസഭയുടെ അധ്യക്ഷനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ ഉദ്യോഗസ്ഥനുമാണ് ഉപരാഷ്ട്രപതി.

ദില്ലി: മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളിലൊന്നാണ് ഉപരാഷ്ട്രപതി. രാജ്യസഭയുടെ അധ്യക്ഷനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ ഉദ്യോഗസ്ഥനും ഉപരാഷ്ട്രപതിയാണ്. രാജ്യസഭ ചെയർമാൻ സ്ഥാനവും ഉപരാഷ്ട്രപതിയ്ക്കാണ്. 

ഇന്ത്യയിലെ ഉപരാഷ്ട്രപതിയ്ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എത്രയാണെന്ന് അറിയാമോ? ഉപരാഷ്ട്രപതിയ്ക്ക് പ്രത്യേകം ശമ്പളമില്ല. പകരം, രാജ്യസഭ ചെയർമാനെന്ന നിലയിൽ പ്രതിമാസം 4 ലക്ഷം രൂപയാകും സിപി രാധാകൃഷ്ണന് ലഭിക്കുക. ഇതിന് പുറമെ, ഒരു ആഡംബര വസതി, സർക്കാർ ബുള്ളറ്റ് പ്രൂഫ് കാർ, Z+ സുരക്ഷ, രാജ്യത്തിനകത്തും പുറത്തും സൗജന്യ യാത്ര, മെഡിക്കൽ സൗകര്യങ്ങൾ, ദിവസ അലവൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭിക്കും. വിരമിച്ച ശേഷം പ്രതിമാസം ശമ്പളത്തിന്റെ പാതി അതായത് 2 ലക്ഷം രൂപ പെൻഷൻ ലഭിക്കും.

കൂടാതെ, ഉപരാഷ്ട്രപതി രാഷ്ട്രപതിയായി ചുമതലയേൽക്കുന്ന സാഹചര്യമുണ്ടായാൽ, ആ കാലയളവിൽ രാഷ്ട്രപതിയുടെ ശമ്പളവും (പ്രതിമാസം 5 ലക്ഷം രൂപ) അനുബന്ധ സൗകര്യങ്ങളും ലഭിക്കും. അതേസമയം 767 പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 452 വോട്ടുകളാണ് ലഭിച്ചത്. ഇന്ത്യാ സംഖ്യത്തിലെ സ്ഥാനാർത്ഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുധർശൻ റെഡ്ഡിക്ക് 300 വോട്ടുകളും ലഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം