അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്ന സംഭവം, നടൻ വിജയ് ദേവെരകൊണ്ട ഇഡി ഓഫീസിൽ, മൊഴിയെടുക്കും

Published : Aug 06, 2025, 01:05 PM IST
vijay devarakonda

Synopsis

അന്വേഷണസംഘം ദേവെരകൊണ്ടയുടെ മൊഴിയെടുക്കും

ഹൈദരാബാദ്: തെലുഗു നടൻ വിജയ് ദേവെരകൊണ്ട ഇഡി ഓഫീസിൽ ഹാജരായി. അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്ന കേസുമായി ബന്ധപ്പെട്ടാണ് നടൻ ഹാജരായത്. അന്വേഷണസംഘം ദേവെരകൊണ്ടയുടെ മൊഴിയെടുക്കും.

സമാന കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജും ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. പ്രകാശ് രാജിന് പുറമെ റാണ ദഗ്ഗുബതി, മഞ്ചു ലക്ഷ്മി എന്നിവരെയും ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്നാരോപിച്ച് പ്രശസ്ത അഭിനേതാക്കളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെയാണ് കേസ്. നിരവധി സെലിബ്രിറ്റികളും ഇന്‍ഫ്ലൂവെന്‍സര്‍മാരും വൻ തുകകള്‍ പ്രതിഫലം സ്വീകരിച്ച ശേഷം നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു കേസ്.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം