പാർക്കിലും റോഡിലും നടക്കുന്ന സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിച്ച് കാറിൽ രക്ഷപ്പെടും, യുവാവ് പിടിയിൽ

Published : Jun 10, 2025, 09:27 PM ISTUpdated : Jun 10, 2025, 09:29 PM IST
Bengaluru serial Kisser Arrest

Synopsis

ജൂൺ 6 ന് വൈകുന്നേരം 7 മണിയോടെ ബെംഗളൂരു നോർത്തിലെ കോക്‌സ്‌ടൗണിലെ മിൽട്ടൺ പാർക്കിന് സമീപം നടന്ന സംഭവത്തിലാണ് അറസ്റ്റ്.

ബെംഗളൂരു: നടന്ന് പോകുകയായിരുന്ന രണ്ട് സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുംബിച്ച് കാറില്‍ രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. അവിവാഹിതരായ സ്ത്രീകളെ ബലമായി കെട്ടിപ്പിടിച്ച് ചുംബിച്ച് ഓടി രക്ഷപ്പെടുന്ന മദൻ എന്ന യുവാവാണ് പിടിയിലായത്. നഗരത്തിലെ വിവിധ പൂന്തോട്ടങ്ങൾ, ചെറിയ പാർക്കുകൾ, സ്ത്രീകൾ നടക്കാൻ പോകുന്ന പ്രധാന റോഡുകൾ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പീഡനം. ജൂൺ 6 ന് വൈകുന്നേരം 7 മണിയോടെ ബെംഗളൂരു നോർത്തിലെ കോക്‌സ്‌ടൗണിലെ മിൽട്ടൺ പാർക്കിന് സമീപം നടന്ന സംഭവത്തിലാണ് അറസ്റ്റ്. 

കുടുംബത്തോടൊപ്പം പ്രഭാത നടത്തത്തിന് വന്ന സ്ത്രീയെ സമീപിച്ച പ്രതി കെട്ടിപ്പിടിച്ച് ബലമായി ചുണ്ടിൽ ചുംബിച്ചു എന്നാണ് കേസ്. പിന്നീട്, അതേ പാർക്കിൽ നടക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയും അയാൾ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതികൾ ലഭിച്ചു. സ്ത്രീകൾ പ്രതിയെ ചോദ്യം ചെയ്തപ്പോൾ, ആരോട് പറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് കാറിൽ കയറി രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് സ്ത്രീകൾ പുലികേശിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയും പോക്സോ ഉൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കൾ, വനിതാ അവകാശ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ഈ സംഭവത്തിൽ രോഷം പ്രകടിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് സുരക്ഷ, സിസിടിവി നിരീക്ഷണം, കർശനമായ നിയമപാലനം എന്നിവ വേണമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും സ്ത്രീകൾ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം