'ജോ, നിങ്ങളെ പുറത്താക്കിയതാണ്'; ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാനൊരുങ്ങി ട്രംപ്

Published : Feb 08, 2025, 08:55 AM ISTUpdated : Feb 08, 2025, 09:00 AM IST
'ജോ, നിങ്ങളെ പുറത്താക്കിയതാണ്'; ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാനൊരുങ്ങി ട്രംപ്

Synopsis

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു.

വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. 'ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങൾ ലഭിക്കേണ്ട ആവശ്യമില്ലെന്ന്' ട്രൂത് സോഷ്യൽ നെറ്റ് വർക്കിലാണ് ട്രംപ് പറഞ്ഞത്. പരമ്പരാഗതമായി അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്.

2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ താനും ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നും ഡൊണാൾഡ് ട്രംപ് വിശദീകരിച്ചു. ബൈഡനെ വിശ്വസിക്കാൻ ആവില്ല, രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ച ഒരു റിപ്പോർട്ടിൽ 82 കാരനായ ബൈഡന് ഓർമ കുറവുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് തന്റെ സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു. നേരത്തെ പങ്കെടുത്ത ഒരു ടിവി പരിപാടിയിൽ, 'ജോ നിങ്ങളെ പുറത്താക്കിയതാണ്'എന്നും ട്രംപ് പരാമർശിച്ചിരുന്നു.

അതേസമയം കുടിയേറ്റക്കാരെ ഏറ്റവും കൂടുതൽ നാടുകടത്തിയത് ട്രംപിന്റെ കാലത്തല്ല ബൈഡന്റെ കാലത്താണെന്ന് റിപ്പോർട്ടുകൾ. യുഎസിൽ കഴിഞ്ഞ വർഷം 271,000 ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്തിയെന്നാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഏജൻസിയുടെ റിപ്പോർട്ട്. നാടുകടത്തൽ താൽക്കാലികമായി നിർത്തുമെന്ന് മുൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഇത്രയും പേരെ നാടുകടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയതും കഴിഞ്ഞ വർഷമാണ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ ഭരണകാലത്തെ എണ്ണത്തെപ്പോലും മറികടന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

'ഭീഷണി വേണ്ട, തിരിച്ചടിക്കാൻ ഒരു മടിയുമുണ്ടാകില്ല'; ട്രംപിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'