ഒറ്റ മണിക്കൂറിൽ 4 വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത് 11 ഡ്രോണുകൾ, ഒറ്റ ദിവസത്തിൽ 71 ഡ്രോണുകൾ മോസ്കോയിലേക്ക് തൊടുത്ത് യുക്രൈൻ; എല്ലാം തകർത്തെന്ന് റഷ്യ

Published : Feb 22, 2026, 11:04 PM IST
drone bomb

Synopsis

മോസ്കോ നഗരത്തിലെ നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഒറ്റ ദിവസം 71 ഡ്രോണുകൾ അയച്ചെന്നും ഇവയെല്ലാം റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നും റഷ്യ അവകാശപ്പെട്ടു

മോസ്കോ: റഷ്യയിലെ മോസ്കോ നഗരത്തിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈന്‍റെ അതിശക്ത ഡ്രോൺ ആക്രമണം. മോസ്കോയിലെ തന്ത്രപ്രദാനമായ 4 വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് 11 ഡ്രോണുകൾ യുക്രൈൻ തൊടുത്തെന്നും എല്ലാം തകർത്തെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിലാണ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള 11 ഡോണുകളുടെ ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊത്തം 71 ഡ്രോണുകൾ ഇന്ന് മാത്രം റഷ്യയിലേക്ക് യുക്രൈൻ അയച്ചെന്നും റഷ്യൻ വ്യോമപ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യുക്രൈൻ അധിനിവേശത്തിന്‍റെ നാലാം വാർഷികത്തിന് രണ്ട് നാൾ മാത്രം ശേഷിക്കെയാണ് റഷ്യക്കെതിരായ അതിശക്ത ആക്രമണമെന്നത് ശ്രദ്ധേയമാണ്.

ആർക്കും പരിക്കില്ല

മോസ്കോയിലേക്ക് യുക്രൈൻ ഡ്രോണാക്രണം ശക്തമാക്കിയ സാഹചര്യത്തിൽ മോസ്കോയിലെ നാല് എയർപോർട്ടുകളുടെ പ്രവർത്തനം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു. സുരക്ഷ ഭീഷണി മറികടന്നെന്നും വിമാനത്താവളങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും റഷ്യ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയെ നടുക്കി അക്രമി, ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു
യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും