അമേരിക്കയെ നടുക്കി അക്രമി, ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

Published : Feb 22, 2026, 08:27 PM ISTUpdated : Feb 22, 2026, 08:32 PM IST
TRUMP SHOCK

Synopsis

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർ എ ലാഗോ വസതിയിൽ ആക്രമണ ശ്രമം നടന്നു. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. സംഭവസമയത്ത് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. ട്രംപ് ഈ സമയം വൈറ്റ് ഹൗസിലായിരുന്നു. കൈയ്യിൽ തോക്കും ഇന്ധനം നിറച്ച ക്യാനുമായെത്തിയായിരുന്നു യുവാവിന്‍റെ ആക്രമണശ്രമം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് എഫ് ബി ഐ അറിയിച്ചു. ആക്രമണ ശ്രമത്തിന്‍റെ കാരണം തേടി അന്വേഷണം തുടരുന്നുവെന്നും എഫ് ബി ഐ വ്യക്തമാക്കി. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ആക്രമണ ശ്രമം നടന്നപ്പോൾ പ്രസിഡന്‍റ് ട്രംപ് മാർ എ ലാഗോ വസതിയിലുണ്ടായിരുന്നില്ലെന്നും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണ ശ്രമത്തെത്തുടർന്ന് മാർ എ ലാഗോയുടെ സുരക്ഷ ശക്തമാക്കുകയും പ്രദേശം പൂർണ്ണമായും സീക്രട്ട് സർവീസിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ ഈ സംഭവത്തെ കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ വഴിമുട്ടുമോ? സ്വയരക്ഷക്കെന്ന് അമേരിക്കയുടെ വിശദീകരണം; ഇറാനിൽ വീണ്ടും ആക്രമണം നടത്തി
ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരത്തിൽ സ്ഫോടന ശബ്ദമെന്ന് റിപ്പോർട്ട്, കാരണം വ്യക്തമല്ല