
സിംബാവെ: പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തിനെ ആക്രമിക്കാനെത്തിയ മുതലയെ വകവരുത്തി പതിനൊന്നുവയസ്സുകാരി. റെബേക്ക മുങ്കോംബ്‌വെയാണ് ജീവൻ മരണ പോരാട്ടത്തിലൂടെ തന്റെ സുഹൃത്തിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. സിംബാവെയിലാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി സിൻഡ്രല്ല വില്ലേജിലെത്തിയാണ് റെബേക്ക. ഇതിനിടയിൽ സുഹൃത്തുക്കളിൽ ഒരാളായ ലതോയ മുവാനിയെ മുതല പിടികൂടുകയായിരുന്നു. ഇതുകണ്ട് റെബേക്ക തന്റെ മുഴുവൻ ശക്തിയുമെടുത്ത് മുതലയുടെ പുറത്തേക്ക് ചാടിവീണു. തുടർന്ന് കയ്യിൽ കിട്ടിയ കമ്പെടുത്ത് മുതലയുടെ കണ്ണുകളിൽ കുത്തിയിറക്കുകയും ചെയ്തു.
ലതോയയുടെ നിലവിളി കേട്ടാണ് അവളുടെ അടുത്തെത്തിയത്. അപ്പോഴേക്കും മുതല ലതോയയെ പിടികൂടി പുഴലിലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതുകണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ മുതലയുടെ മേൽ വീഴുകയും അതിനെ ആക്രമിക്കുകയുമായിരുന്നുവെന്ന് റെബേക്ക പറഞ്ഞു.
കൂട്ടത്തിൽ താനായിരുന്നു മുതിർന്നയാൾ. മുതലയുടെ വായയിൽ നിന്നും ഏങ്ങനെയെങ്കിലും ലതോയയെ രക്ഷിക്കണമെന്ന് താൻ ഉറപ്പിച്ചിരുന്നു. കണ്ണുകളിൽ കുത്തിയപ്പോൾ മുതലയുടെ പിടിവിടുകയും ലതോയ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. പിന്നീട് ഇരുവരും നീന്തി കരയ്ക്കെത്തി. ഇതിനിടെ മുതല തങ്ങളെ പിന്തുടർന്ന് ആക്രമിക്കനെത്തിയിരുന്നില്ലെന്നും റെബേക്ക കൂട്ടിച്ചേർത്തു.
മുതലയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും നിസാരമായി പരിക്കേറ്റ ലതോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെബേയ്ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam