പിസ ബില്ല് തെളിവായി; അയല്‍വാസിയെ കൊന്നത് 12കാരന്‍, അറസ്റ്റ്

Published : Mar 30, 2023, 06:25 AM IST
പിസ ബില്ല് തെളിവായി; അയല്‍വാസിയെ കൊന്നത് 12കാരന്‍, അറസ്റ്റ്

Synopsis

അയല്‍വാസിയെ അയാളുടെ വീട്ടില്‍ വച്ചാണ് 12കാരന്‍ കൊലപ്പെടുത്തിയത്. ഇരുവരും വീഡിയോ ഗെയിമുകള്‍ ഒന്നിച്ച് കളിച്ചിരുന്ന ആളുകളായിരുന്നു. മാര്‍ച്ച് 15നാണ് കൊലപാതകം നടക്കുന്നത്.

വിസ്കോന്‍സിന്‍: അയല്‍വാസിയുടെ കൈവശമുള്ള തോക്കുകള്‍ സ്വന്തമാക്കാനായി 12കാരന്‍ ചെയ്ത ക്രൂരത പുറത്തായത് പിസയുടെ ബില്ലിലൂടെ. വിസ്കോന്‍സിനിലാണ് പിസ ബില്ല് 12കാരന്‍റെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. 34 കാരനായ അയല്‍വാസിയെ അയാളുടെ വീട്ടില്‍ വച്ചാണ് 12കാരന്‍ കൊലപ്പെടുത്തിയത്. ഇരുവരും വീഡിയോ ഗെയിമുകള്‍ ഒന്നിച്ച് കളിച്ചിരുന്ന ആളുകളായിരുന്നു. മാര്‍ച്ച് 15നാണ് കൊലപാതകം നടക്കുന്നത്. ബ്രാന്‍ഡന്‍ ഫെല്‍ടണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

രക്തത്തില്‍ കുളിച്ച നിലയിലാണ് ബ്രാന്‍ഡനെ പൊലീസ് കണ്ടെത്തുന്നത്. വെടിയുണ്ട തലയിലേറ്റാണ് ബ്രാന്‍ഡന്‍ കൊല്ലപ്പെട്ടതെന്നും ഒറ്റ ബുള്ളറ്റാണ് ഇയാളുടെ തല തുളച്ച് കടന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമായിരുന്നു. ബ്രാന്‍ഡനില്‍ നിന്ന് വിവരമൊന്നും ലഭിക്കാതെ വന്നതിനേ തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. അലമാരിയിലെ ബില്ലുകള്‍ സൂക്ഷിക്കുന്ന വലിപ്പില്‍ പിസയുടെ ഓര്‍ഡര്‍ സ്ലിപ്പ് കിടന്നിരുന്നു.  പൊലീസ് നടത്തിയ പരിശോധനയിലാണ് പിസ ഡെലിവറി ചെയ്ത ബില്ല് കണ്ടെത്തിയത്.

കൊല്ലപ്പെട്ടയാളുടെ പേരില്‍ തന്നെയായിരുന്നു പിസ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഡെലവറി ആവശ്യത്തിനായി നല്‍കിയ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ടയാളുടേതായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട് പൊലീസ് പിസ ഡെലിവറി ചെയ്യാനാണെന്ന പേരില്‍ ആ നമ്പറില്‍ വിളിക്കുകയും ബ്രാന്‍ഡെനെ തിരക്കുകുയും ചെയ്തു. കൌമാരക്കാരന്‍റെ ശബ്ദം തോന്നുന്ന ഒരാളാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ബ്രാന്‍ഡനെ പരിചയമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ 12 കാരന്‍റെ മൊഴിയിലുണ്ടായ മാറ്റവും പൊലീസ് ശ്രദ്ധിച്ചിരുന്നു.

ഫോണ്‍ നമ്പര്‍ 12കാരന്‍റേതാണെന്ന് പൊലീസ് അതിനോടകം കണ്ടെത്തിയിരുന്നു.  നിരവധി തവണ കുട്ടി മൊഴിമാറ്റുകയും ചെയ്തതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് കൊലപാതകം തെളിഞ്ഞത്. ബ്രാന്‍ഡനോട് 12കാനും സുഹൃത്തുക്കളും തോക്ക് വിലക്ക് ചോദിച്ചിരുന്നു. എന്നാല്‍ ഇത് അയാള്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് 12കാരനും സുഹൃത്തുക്കളും ഇയാളെ വകവകുത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി