
ഗാസ: ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരുകുടുംബത്തിൽ ഒമ്പത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് ഭാഗത്തെ അൽ-മവാസിയിലാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. വീടിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നുവെന്ന് ബിബിസി ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയവും കുട്ടികൾ കൊല്ലപ്പെട്ടതായി പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. പക്ഷേ ഞങ്ങൾ അഭിപ്രായത്തിനായി അവരുടെ അടുത്തേക്ക് പോയി. ഇസ്രായേൽ സൈന്യം കഴിഞ്ഞ മാസം സുരക്ഷിതമായി പ്രഖ്യാപിച്ച പ്രദേശമാണ് അൽ-മവാസി.
പ്രദേശത്തുനിന്ന് 16 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി തെക്കൻ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ ഡോക്ടർ നഹെദ് അബു ടൈം റോയിട്ടേഴ്‌സിനോട് പറഞ്ഞു. പരിക്കേറ്റ 53 പേർ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടിരുന്നു. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതെന്ന് ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരൂരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
Read More.... 'വിഴുപ്പലക്കൽ സംസ്കാരം പൗരോഹിത്യത്തിൽ പ്രതീക്ഷിക്കുന്നില്ല', വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ
അരൂരിയും അംഗരക്ഷകരും താമസിച്ച കെട്ടിടത്തെ ടാർഗറ്റ് ചെയ്തായിരുന്നു ആക്രമണം. കെട്ടിടത്തിന്‍റെ രണ്ട് നിലകളും ഒരു കാറും തകര്‍ന്നു. ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശക്കെ ഹമാസ് കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ബെയ്‌റൂട്ടിൽ ഇസ്രായേൽ അരൂരിയെ വധിച്ചതായി ഹമാസ് ടിവിയും സ്ഥിരീകരിച്ചു.