വളർത്തുമകന്റെ പുറത്ത് കയറിയിരുന്ന് 154 കിലോ ഭാരമുള്ള യുവതി, 10 വയസുകാരന് ദാരുണാന്ത്യം, വധശിക്ഷ

Published : Jan 23, 2025, 10:13 PM IST
വളർത്തുമകന്റെ പുറത്ത് കയറിയിരുന്ന് 154 കിലോ ഭാരമുള്ള യുവതി, 10 വയസുകാരന് ദാരുണാന്ത്യം, വധശിക്ഷ

Synopsis

മകൻ അനങ്ങുന്നില്ലെന്നും പൾസ് ലഭിക്കുന്നില്ലെന്നും കാണിച്ച് 48കാരി തന്നെയാണ് കഴിഞ്ഞ ഏപ്രിലിൽ അവശ്യ സേവനത്തിന്റെ സഹായം അപേക്ഷിച്ചത്. എന്നാൽ കുട്ടിയുടെ നെഞ്ചിലെ ചതവിൽ പൊലീസിന് തോന്നിയ സംശയമാണ് കേസിന് കാരണമായത്

ഇന്ത്യാന: പത്തുവയസ് പ്രായമുള്ള ദത്തുപുത്രൻ അനുസരണക്കേട് കാണിച്ചതിന് 48കാരി അമ്മയുടെ ശിക്ഷ. 10 വയസുകാരന് ദാരുണാന്ത്യം. 154 കിലോ ഭാരമുള്ള 48കാരി പത്ത് വയസുകാരന്റെ മുകളിൽ ഇരുന്നാണ് ശിക്ഷ നടപ്പിലാക്കിയത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിലിൽ മകൻ മരിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഒക്ടോബറിലാണ് ജെന്നിഫർ ലീ വിൽസൺ കുറ്റസമ്മതം നടത്തിയത്. 

കേസിൽ 48കാരിക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇന്ത്യാനയിലെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഡകോട്ട സ്റ്റീവൻസൺ ഏപ്രിൽ മാസത്തിലാണ് മരണത്തിന് കീഴടങ്ങിയത്. വളർത്തുപുത്രന്റെ പുറത്ത്  അഞ്ച് മിനിറ്റോളം സമയം കയറി ഇരുന്നതായാണ് 48കാരി കോടതിയിൽ കുറ്റസമ്മതം നടത്തിയത്. മകൻ ചലിക്കുന്നില്ലെന്നും പൾസ് ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ട് 48കാരി തന്നെയാണ് ഏപ്രിലിൽ വൈദ്യ സഹായം തേടിയത്. 

പെൺകുട്ടികളുടെ വിവാഹ പ്രായം 9ആയി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം

കഴുത്തിലും നെഞ്ചിലും ചതവ് കണ്ടതോടെയാണ് സംഭവത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം ആരംഭിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായിരുന്നില്ല. കുട്ടി പതിവായി 48കാരിയുടെ അയൽവാസിയോട് തന്നെ ദത്തെടുക്കാമോയെന്ന് അന്വേഷിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ ശരീരത്തിൽ പരിക്കുകളും കണ്ടതോടെയാണ് യുവതി കുട്ടിയെ മർദ്ദിച്ചതായുള്ള സംശയം രൂക്ഷമായത്. നാലടി 10 ഇഞ്ച് ഉയരമുണ്ടായിരുന്ന 10 വയസുകാരന് മരണപ്പെടുമ്പോൾ 40 കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം