
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിന് സമീപം സൈനികർ സഞ്ചരിച്ച ബസിൽ സ്ഫോടനം. സംഭവത്തിൽ 18 സൈനികർ കൊല്ലപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഫെബ്രുവരിയിൽ സമാനമായ സ്‌ഫോടനത്തിൽ ഒരു സിറിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. വിമതർ കൈയടക്കിയ ഭൂരിഭാഗം പ്രദേശവും സിറിയൻ സൈന്യം തിരിച്ചുപിടിച്ചു. ഡമാസ്‌കസിലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിറിയയുടെ മറ്റ് ഭാഗങ്ങളിലും ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ചിൽ മധ്യ സിറിയയിലെ പാൽമിറയ്ക്ക് സമീപം സൈനിക ബസിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെക്കൻ, മധ്യ സിറിയയിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സിറിയൻ സർക്കാർ ആരോപിച്ചിരുന്നു.
ബ്രിട്ടനിലെ ഹോട്ടലുകളില്‍ പാര്‍പ്പിച്ച 116 കുടിയേറ്റ കുട്ടികളെ കാണാനില്ല