1991 ബാച്ച് മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥ, നഗ്മ മൊഹമ്മദിന് കേന്ദ്ര സർക്കാർ നൽകിയ പുതിയ നിയോഗം; ജപ്പാനിലെ ഇന്ത്യൻ അംബാസഡർ

Published : Oct 17, 2025, 03:05 AM IST
IFS Officer Nagma Mohammad

Synopsis

കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. നേരത്തെ ടുണീസ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്

ദില്ലി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ നഗ്മ മൊഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സർക്കാർ. കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. നേരത്തെ ടുണീസ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. 1991 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥയാണ് നഗ്മ മല്ലിക്ക്. ജപ്പാനിലെ അംബാസഡറായിരുന്ന പാലാ സ്വദേശി സിബി ജോർജിനെ അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം