
വിയന്ന: ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണം. ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. വിയന്നയിലെ പ്രശസ്തമായ ജൂത ദേവാലയത്തിന് സമീപത്താണ് ആക്രമണം നടന്നത്. ആയുധങ്ങളുമായി എത്തിയ ഒരു സംഘം അക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഒരേ സമയം ആറ് വ്യത്യസ്തസ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ വീണ്ടും ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്ഡൌൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക് ഡൌണിന് മുമ്പുള്ള ദിനമായതിനാൽ തെരുവുകളിൽ ആളുകൾ നിറഞ്ഞിരുന്നു. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയുട്ടുണ്ട്. കഴിഞ്ഞയാഴ്ച ഫ്രാൻസിലും ഭീകരാക്രമണം നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam