അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു, അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു

Published : Dec 29, 2025, 01:27 PM IST
helicopter

Synopsis

ഇന്നലെ രാവിലെ 11 മണിയോടെയാണ് ന്യൂജേഴ്സിയിൽ അപകടമുണ്ടായത്. എൻസ്ട്രോം എഫ് 28 എ ഹെലികോപ്റ്ററും എൻസ്ട്രോം 280 സി ഹെലികോപ്റ്ററും തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചത്.

ന്യൂജേഴ്സി: അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടാമത്തെയാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ന്യൂജേഴ്സിയിൽ അപകടമുണ്ടായത്. എൻസ്ട്രോം എഫ് 28 എ ഹെലികോപ്റ്ററും എൻസ്ട്രോം 280 സി ഹെലികോപ്റ്ററും തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. രണ്ടിലും പൈലറ്റുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇടിച്ചതിന് പിന്നാലെ ഒരു ഹെലികോപ്റ്റർ കറങ്ങി താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. താഴേക്ക് വീണ ഉടനെ ഹെലികോപ്ടറില്‍ തീപിടിച്ചു. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.  

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്ലാമാബാദ് മുതൽ ലാഹോർ വരെ; പുതുവർഷപ്പിറവിയിൽ പാകിസ്താൻ 'വിറയ്ക്കും'! പലയിടത്തും ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത
'ബങ്കറിൽ ഒളിക്കാൻ അവർ പറഞ്ഞു, പക്ഷെ ഞാൻ തയ്യാറായില്ല'; ഓപ്പറേഷൻ സിന്ദൂർ സമയത്തെ അനുഭവം വെളിപ്പെടുത്തി ആസിഫ് അലി സർദാരി