കള്ളപ്പണമിടപാട്; യുകെയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് 12 വര്‍ഷം ജയില്‍ ശിക്ഷ

Web Desk   | Asianet News
Published : May 30, 2020, 10:47 AM ISTUpdated : May 30, 2020, 11:49 AM IST
കള്ളപ്പണമിടപാട്; യുകെയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് 12 വര്‍ഷം ജയില്‍ ശിക്ഷ

Synopsis

സ്കോട്ട്‍ലാന്‍റ് യാഡിന്‍റെ എകണോമിക് ക്രൈം യൂണിറ്റാണ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും. 

ലണ്ടന്‍:  രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് 12 വര്‍ഷവും ഒമ്പത് മാസവും ജയില്‍ ശിക്ഷ  വധിച്ച് യുകെ കോടതി. കള്ളപ്പണം വെളുപ്പിക്കുന്ന ആഗോള സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് കണ്ടെത്തിയതോടെയാണ് വിധി.

32കാരനായ വിജയകുമാര്‍ കൃഷ്ണസ്വാമി, 44 കാരനായ ചന്ദ്രശേഖര്‍ നല്ലായന്‍ എന്നിവരെയാണ് ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. സ്കോട്ട്‍ലാന്‍റ് യാഡിന്‍റെ എകണോമിക് ക്രൈം യൂണിറ്റാണ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും. 

''കള്ളപ്പണം വെളുപ്പിക്കാന്‍ ഇടനിലക്കാരാകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്. മറ്റുള്ളവര്‍ ഇനി ഇതില്‍ നിന്ന് വിട്ടുനില്‍ക്കണം.'' അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ശക്തമായ നിരീക്ഷണത്തിലാണ് തങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ