'കാമ്മറി' കൊടുങ്കാറ്റ്: ഫിലിപ്പീന്‍സില്‍ 2 ലക്ഷം പേരെ ഒഴിപ്പിച്ചു, വിമാനത്താവളം അടച്ചു

By Web TeamFirst Published Dec 3, 2019, 9:03 AM IST
Highlights

230 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. 1.3 കോടി ജനങ്ങളാണ് മനില നഗരത്തിലുള്ളത്. കാറ്റിന് പിന്നാലെ മഴയുമുണ്ടായാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാകും

മനില: കാമ്മറി കൊടുങ്കാറ്റ് തീരം തൊടുമെന്ന ആശങ്കയില്‍ ഫിലിപ്പീന്‍സില്‍ രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. മുന്‍കരുതലായി മനില രാജ്യാന്തര വിമാനത്താവളം അടച്ചിട്ടുണ്ട്. കൊടുങ്കാറ്റ് രാജ്യതലസ്ഥാനമായ മനിലയുടെ തെക്കുഭാഗത്ത് കൂടി കടന്നു പോകുമെന്നാണ് കരുതുന്നത്. തീരപ്രേദശത്ത് കാറ്റ് ദുരിതം വിതച്ചേക്കുമെന്ന ആശങ്കയിലാണ് ഭരണകൂടം രണ്ട് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

ദക്ഷിണ പൂര്‍വേഷ്യന്‍ ഗെയിംസിന് ആഥിത്യമരുളുന്ന നഗരമാണ് മനില. ഇപ്പോള്‍ തന്നെ നൂറുകണക്കിന് കായിക താരങ്ങള്‍ നഗരത്തിലുണ്ട്. കനത്ത് കാറ്റ് ഗെയിംസ് നടത്തിപ്പിന് ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

230 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. 1.3 കോടി ജനങ്ങളാണ് മനില നഗരത്തിലുള്ളത്. കാറ്റിന് പിന്നാലെ മഴയുമുണ്ടായാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാകും. കാറ്റ് ആദ്യം നാശം വിതയ്ക്കുമെന്ന് കരുതപ്പെടുന്ന ബികോള്‍ മേഖലയില്‍ നിന്ന് മാത്രമായി ഒരു ലക്ഷത്തിനടുത്ത് ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ ഒരു വര്‍ഷത്തിനിടെ വീശുന്ന ഇരുപതാമത്തെ കൊടുങ്കാറ്റാണ് കാമ്മറി.
 

click me!