
ലണ്ടൻ: ഗ്ലാസ്ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച സമാപിച്ച ഗെയിംസിൽ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽനേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡൽപട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ട്(110) കാനഡ(62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
സംഗീതസാന്ദ്രവും വർണശബളവുമായിരുന്നു ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങ്. ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ ഗുഡ്രെം, സ്കോട്ടിഷ് ഗായകൻ കാമി ബാൺസ്, സാൻഡി ടോം തുടങ്ങിയവർ ചടങ്ങിൻ്റെ ഭാഗമായി. ഇന്ത്യയിൽനിന്ന് ശങ്കർ മഹാദേവൻ, മാനുഷി ചില്ലാർ തുടങ്ങിയവരും സമാപനച്ചടങ്ങിന്റെ വേദിയിലെത്തി.
സ്വർണ മെഡൽ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്. ഇനി 2030-ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാംവാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത്. ഗ്ലാസ്ഗോയിലെ സമാപചനച്ചടങ്ങിൽ അടുത്ത ഗെയിംസിനായുള്ള ബാറ്റൺ ഇന്ത്യയ്ക്ക് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam