
ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നഗ്ന ചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ന്യൂയോർക്കിലെ സ്കൂൾ ജീവനക്കാരി അനമാരിയ മിലാസോ (22) ആണ് 14 വയസ്സുകാരനായ വിദ്യാർഥിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസിൽ പിടിയിലായത്. അനമാരിയ മൂന്ന് മാസത്തിനിടെ പല തവണ 14 കാരന് ഇത്തരത്തിൽ സ്വന്തം നഗ്ന ചിത്രങ്ങൾ അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസിൽ ഉൾപ്പെട്ടെ ജീവനക്കാരിയെ പിരിച്ചുവിട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
2025 ജൂൺ 9നാണ് യുവതിയെക്കുറിത്ത് സ്കൂൾ റിസോഴ്‌സ് ഓഫീസർക്ക് പരാതി ലഭിക്കുന്നത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയും, പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. പരിശോധനയിൽ കുട്ടിയുടെ നമ്പറിലേക്ക് യുവതി പല തവണ തന്‍രെ നഗ്ന ദൃശ്യങ്ങൾ അയച്ചതായി കണ്ടെത്തി. പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മിലാസോ കുറ്റം സമ്മതിച്ചിട്ടുണ്ട്. പതിനാലുകാരന്‍റെ ബന്ധുവാണ് സ്കൂൾ ജീവനക്കാരി അയച്ച നഗ്നദൃശ്യം കണ്ട് അധികൃതരെ വിവിരമറിയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. യുവതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. പ്രതി മറ്റ് കുട്ടികളോട് സമാനമായ രീതിയിൽ ഇടപെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam