സ്വന്തം രാജ്യത്ത് നിന്ന് വിവരം ചോരുന്നു; മൊസാദ് ചാരനെ തൂക്കിലേറ്റി ഇറാൻ

Published : Jun 22, 2025, 03:54 PM ISTUpdated : Jun 22, 2025, 04:03 PM IST
mossad

Synopsis

സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിനു ശേഷമാണ് മജീദ് മൊസയേബിയെ എന്ന ചാരനെ തൂക്കിലേറ്റിയതെന്ന് നീതിന്യായ വകുപ്പ് ഔദ്യോ​ഗികമായി അറിയിച്ചു.

ടെഹ്റാൻ: ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് പിടിക്കപ്പെട്ട മറ്റൊരാളെക്കൂടി വധശിക്ഷക്ക് വിധേയമാക്കി ഇറാൻ. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിനു ശേഷമാണ് മജീദ് മൊസയേബിയെ എന്ന ചാരനെ തൂക്കിലേറ്റിയതെന്ന് നീതിന്യായ വകുപ്പ് ഔദ്യോ​ഗികമായി അറിയിച്ചു.

മൊസാദിന് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. മെയ് മാസത്തിൽ, മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൊഹ്‌സെൻ ലങ്കാർനെഷിൻ പെദ്രാം മദനിയെ ഇറാനിയൻ അധികൃതർ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. 

ജൂൺ 13-ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിനുശേഷം, ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന നിരവധി പേരെ ഇറാനിയൻ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട അതേ ദിവസം തന്നെയാണ് വധശിക്ഷ നടപ്പാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്