ബം​ഗ്ലാദേശിൽ പ്രതിഷേധക്കാർ നക്ഷത്ര ഹോട്ടലിന് തീവെച്ചു, 24 പേർ കൊല്ലപ്പെട്ടു

Published : Aug 07, 2024, 12:30 PM IST
ബം​ഗ്ലാദേശിൽ പ്രതിഷേധക്കാർ നക്ഷത്ര ഹോട്ടലിന് തീവെച്ചു, 24 പേർ കൊല്ലപ്പെട്ടു

Synopsis

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം മതന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധാനലയങ്ങളും തകർത്തതായി ന്യൂനപക്ഷ വിഭാ​ഗത്തിന്റെ സംഘടന ആരോപിച്ചു.

ധാക്ക: ബം​ഗ്ലാദേശിൽ നിലക്കാതെ അക്രമം. ധാക്കയിൽ സ്റ്റാർ ഹോട്ടലിന് പ്രതിഷേധക്കാർ തീവെച്ചതിനെ തുടർന്ന് 24 പേർ വെന്തുമരിച്ചു. 150ലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് ശേഷവും അക്രമം വർധിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നു. അവാമി ലീഗ് പാർട്ടിയുടെ നേതാവ് ഷാഹിൻ ചക്ലദാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ്  സാബിർ ഇൻ്റർനാഷണൽ ഹോട്ടൽ.

കഴിഞ്ഞ ദിവസം രാത്രി ജനക്കൂട്ടം ഹോട്ടലിന് തീയിടുകയായിരുന്നുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം മതന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധാനലയങ്ങളും തകർത്തതായി ന്യൂനപക്ഷ വിഭാ​ഗത്തിന്റെ സംഘടന ആരോപിച്ചു. ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളിൽ 8 ശതമാനത്തോളം മതന്യൂനപക്ഷങ്ങളാണ്. ഇവര്‍ ഏറെയും അവാമി ലീഗിനെ പിന്തുണക്കുന്നവരാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെതന്യാഹുവിന്‍റെ സഹോദരൻ ഇഡോയും മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു?
ആളെ പറ്റിക്കുന്നോടേ... പാക്കിസ്ഥാൻ-ചൈന സംയുക്തമായി നിർമ്മിച്ച് നൽകിയത് പറക്കാത്ത യുദ്ധ വിമാനങ്ങൾ, ബാധ്യതയായത് നൈജീരിയക്ക്