
ഹെറാത്: പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ (western Afghan) ഭൂചലനത്തില്‍ (Earthquake) 26 മരണം. തിങ്കളാഴ്ചയാണ് ഭുചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പിയോട് പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. മുഖര്‍ ജില്ലയിലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2015ല്‍ 280 പേര്‍ കൊല്ലപ്പെട്ട ഭൂചലനം അഫ്ഗാനിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam