
റാവല്‍പിണ്ടി: പാകിസ്ഥാനില്‍ ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി കുട്ടികളടക്കം 26 പേര്‍ മരിച്ചു. ബാബുസാര്‍ മലമുകളിലാണ് അപകടം നടന്നത്. സ്കര്‍ദ്ദു നഗരത്തില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 16 പാകിസ്ഥാന്‍ സൈനികരടക്കം നാല്‍പ്പതോളം പേര്‍ ബസിലുണ്ടായിരുന്നതായാണ് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടികളും സ്ത്രീകളുമടക്കം 26 പേരുടെ മരണം ഗില്‍ഗിത് ബാല്‍തിസ്ഥാന്‍ മുഖ്യമന്ത്രിയുടെ വക്താവ് റഷീദ് അര്‍ഷാദ് സ്ഥിരീകരിച്ചു. റാവല്‍പ്പിണ്ടിയിലേക്ക് യാത്രക്കാരുമായി പോകവേ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലമ്പ്രദേശത്ത് വച്ച് ബസിന്റെ ബ്രേക്ക് തകരാറിലാകുകയും,ഒരു കുന്നിലേക്ക് ഇടിച്ച് കയറിയുമാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ബസിന്‍റെ നിയന്ത്രണം വിട്ടത് എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യ സഹായം നല്‍കാനായി ഹെലികോപ്റ്റര്‍ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞതായും എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam