വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

Published : May 27, 2023, 08:03 PM IST
 വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

Synopsis

ശസ്ത്രക്രീയക്ക് മരണവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

വീട്ടിലിരുന്ന് ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് യുവതി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവെയാണ് 26 കാരിയായ യുവതിക്ക് അപ്രതീക്ഷിത മരണം സംഭവിച്ചത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസും വീട്ടുകാരും. അടുത്തിടെ കാലിന് ശസ്ത്രക്രിയ നടത്തിയ ഡാനി ഡുചാറ്റെൽ എന്ന യുവതിയാണ് ഓസ്ട്രേലിയയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ശസ്ത്രക്രീയക്ക് മരണവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഔദ്യോഗിക ആവശ്യത്തിനായി യുകെയിലെത്തിയ മലയാളി മരിച്ചു

കാല് ഒടിഞ്ഞതിനെ തുടർന്നാണ് അടുത്തിടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെ തുടർന്ന് രക്തം കട്ടപിടിക്കുകയും പൾമണറി എംബോളിസത്തിന് കാരണമായിരുന്നു. എന്നാൽ പിന്നീട് രോഗം മാറിവരികയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഡാനി ഡുചാറ്റെൽ കുഴഞ്ഞുവീണ് മരിച്ചത്. പൾമണറി എംബോളിസവും രക്തം കട്ടപിടിച്ചതും മരണത്തിന് കാരണമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വ്യക്തമാകു. അതിനായി കാത്തിരിക്കുകയാണെന്നാണ് ഡോക്ടർമാരും പൊലീസും വ്യക്തമാക്കിയത്.

അതേസമയം ഡാനി ഡുചാറ്റെലിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് വീട്ടുകാരും സുഹൃത്തുക്കളും. മകളുടെ ദാരുണമായ മരണവിവരം പങ്കുവച്ചുകൊണ്ടുള്ള അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ് ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. 'ഞങ്ങളുടെ മകൾ കഴിഞ്ഞ ദിവസം മരണപ്പെട്ടുവെന്നത് വലിയ സങ്കടത്തോടെ ഏവരെയും അറിയിക്കുന്നു, ശവസംസ്കാരത്തിന്‍റെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം, ഞങ്ങൾക്ക് അതിനൊട് പൊരുത്തപ്പെടാനായിട്ടില്ല, കുറച്ച് സമയം വേണ്ടിവരും മകളില്ലെന്ന കാര്യം വിശ്വസിക്കാൻ, ഞങ്ങളുടെ വലിയ നഷ്ടം' - ഇങ്ങനെയായിരുന്നു അമ്മ പങ്കുവച്ച കുറിപ്പ്. ഇതിന് താഴെ ബന്ധുക്കളും ഡാനി ഡുചാറ്റെലിന്‍റെ സുഹൃത്തുക്കളും എല്ലാം അമ്മയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. അമ്മയോടൊപ്പം ഉണ്ടെന്നും എല്ലാവരും അവളെ മിസ് ചെയ്യുന്നുണ്ടെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും കുറിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍