ബംഗളുരു ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന മനു സിറിയക് പത്ത് ദിവസത്തേക്കാണ് ലണ്ടനില്‍ എത്തിയത്. 

ലണ്ടന്‍: ഔദ്യോഗിക ആവശ്യത്തിനായി പത്ത് ദിവസത്തേക്ക് യുകെയില്‍ എത്തിയ മലയാളി മരിച്ചു. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയും റിട്ട. അധ്യാപകരായ തടത്തിപ്പറമ്പില്‍ റ്റി.കെ മാത്യുവിന്റെയം ഗ്രേസിയുടെയും മകനുമായ മനു സിറിയക് മാത്യു (42) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുകെയിലെ സ്റ്റാന്‍ഫോര്‍ഡ് എന്‍.എച്ച്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബംഗളുരു ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന മനു സിറിയക് പത്ത് ദിവസത്തേക്കാണ് ലണ്ടനില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് സഹായവുമായി കൂടരഞ്ഞി എൻ.ആർ.ഐ ഗ്രൂപ്പും ലണ്ടനിലെ മലയാളി കുടുംബങ്ങളുമുണ്ട്. മൃതദേഹം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്‌കരിക്കും. ഭാര്യ - മിഷോമി മനു. മക്കൾ - നേവ, ഇവ, മിഖായേൽ.

Read also: നാട്ടില്‍ നിന്നെത്തിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ വെച്ച് മരിച്ചു

YouTube video player