മൂന്ന് പേരെ ഒരേസമയം പ്രേമിച്ചു; മൂവരും ചേർന്ന് കാമുകന് എട്ടിന്റെ പണി, കാമുകനെ ജ‌യിലിലാക്കി വിദേശയാത്ര

Published : May 31, 2023, 08:09 AM ISTUpdated : May 31, 2023, 08:12 AM IST
മൂന്ന് പേരെ ഒരേസമയം പ്രേമിച്ചു; മൂവരും ചേർന്ന് കാമുകന് എട്ടിന്റെ പണി, കാമുകനെ ജ‌യിലിലാക്കി വിദേശയാത്ര

Synopsis

ഒരേസമയം, ഇയാൾ മൂന്ന് പേരുടെയും കാമുകനായിരുന്നു. 2022 ഒക്‌ടോബർ മുതൽ ചെൻ, 2022 ജൂൺ മുതൽ സിയാവോ, 2021 മുതൽ ഷാവോ എന്നിവരുമായിട്ടാണ് ഇയാൾ ഡേറ്റിംഗ് നടത്തി‌യത്.

ബീജിങ്: കാമുകിമാരെ പറ്റിച്ച് പണം തട്ടിയ കാമികനെ മൂന്ന് സ്ത്രീകൾ ചേർന്ന് കുടുക്കി പൊലീസിൽ ഏൽപ്പിച്ചു. ചൈനയിലാണ് സംഭവം. സിനിമാക്കഥയെ വെല്ലുന്നതായിരുന്നു സംഭവവികാസങ്ങൾ. മൂന്ന് യുവതികളിൽ നിന്നാണ് ഒരുലക്ഷം യുവാനാണ് (12 ലക്ഷം ഇന്ത്യൻ രൂപ) ഇയാൾ തട്ടിയത്. തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ കാമുകിമാർ ഇയാളുചെ തട്ടിപ്പ് പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പോലീസ് അന്വേഷണത്തെ തുടർന്ന് ഷാങ്ഹായ് സ്വദേശിയായ ഹീ ഷീവേ എന്ന യുവാവിന് രണ്ടര വർഷം തടവുശിക്ഷ ലഭിച്ചു.

ഫെബ്രുവരി 10 ന് ഷാങ്ഹായിലെ യാങ്പു ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ഹീ ഷിവേ തങ്ങളെ വഞ്ചിച്ചതായി റിപ്പോർട്ട് ചെയ്യാൻ മൂന്ന് സ്ത്രീകൾ പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഷിവേ തങ്ങളിൽ നിന്ന് പണം കടം വാങ്ങിയെന്നും എന്നാൽ അത് തിരികെ നൽകിയില്ലെന്നും യുവതികൾ പരാതിപ്പെട്ടു. ഷിവേയിൽ തനിക്ക് സംശയം തോന്നിത്തുടങ്ങിയെന്നും  ഇയാൾ മദ്യപിച്ച് ഉറങ്ങി‌പ്പോൾ ഫോൺ പരിശോധിച്ചതോടെ കൂടുതൽ വ്യക്തമായെന്നും   കാമുകിമാരിലൊരാളായ ചെൻ ഹോങ് പറഞ്ഞു.

എന്തുകൊണ്ടാണ് തന്റെ കോളുകൾ നിരസിക്കുന്നതെന്ന് ചോദിച്ച് മറ്റൊരു സ്ത്രീയിൽ നിന്ന് ഒന്നിലധികം സന്ദേശങ്ങൾ  കണ്ടു. തുടർന്ന് ചെൻ സിയാവോ ഫാൻ എന്ന സ്ത്രീയെ ബന്ധപ്പെടുകയും അവൾ ഷിവെയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. യുവാവ് തങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരോടും പറഞ്ഞതായി ചെനും സിയാവോയും കണ്ടെത്തി.  താനും ഷിവേയുടെ കാമുകിയാണെന്ന് പറഞ്ഞ് ഫെബ്രുവരി 10ന്, ഷാവോ ലിൻ എന്ന മൂന്നാമത്തെ സ്ത്രീയിൽ നിന്ന് ചെന് ഒരു കോൾ വന്നു. ഈ യുവതിയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകണമെന്ന് മൂവരും ആവശ്യപ്പെട്ടു. എന്നാൽ യുവാവ് വിസ്സമ്മതിച്ചതോടെ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു.

ഒരേസമയം, ഇയാൾ മൂന്ന് പേരുടെയും കാമുകനായിരുന്നു. 2022 ഒക്‌ടോബർ മുതൽ ചെൻ, 2022 ജൂൺ മുതൽ സിയാവോ, 2021 മുതൽ ഷാവോ എന്നിവരുമായിട്ടാണ് ഇയാൾ ഡേറ്റിംഗ് നടത്തി‌യത്. ഷിവേ 2020ൽ ജോലി ഉപേക്ഷിച്ചുവെന്നും തൊഴിൽരഹിതനായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സ്ത്രീകളിൽ നിന്ന് പണം തട്ടി കടം വീട്ടാൻ ഉപയോഗിച്ചിരുന്നു. തങ്ങളെ വഞ്ചിച്ച യുവാവിനെ കുടുക്കാനുള്ള ആസൂത്രണത്തിനിടെ മൂന്ന് യുവതികളും നല്ല കൂട്ടുകാരായി. യുവാവ് ജയിലിലായത് ആഘോഷിക്കാൻ മൂവരും വിദേശയാത്ര വരെ നടത്തി.

യാത്രയിൽ ഞങ്ങൾ നല്ല കൂട്ടുകാരായി മാറി. ഞങ്ങളെ എല്ലാവരെയും ആകർഷിക്കാൻ അയാൾക്ക് എന്ത് ഗുണമാണുണ്ടായിരുന്നതെന്ന് ചർച്ച ചെയ്തു. ഞങ്ങൾ മൂന്നുപേരും ശുദ്ധരും നല്ല മനസ്സുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ പെട്ടെന്ന് വഞ്ചിക്കാൻ അയാൾക്ക് കഴിഞ്ഞെന്ന് ചെൻ എസ്‌സി‌എം‌പിയോട് പറഞ്ഞു.

മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം: ആൺസുഹൃത്ത് അറസ്റ്റിൽ, ലൈഗിംക പീഡനത്തിനിരയായെന്ന റിപ്പോർട്ടിന് പിന്നാലെ

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം