26കാരനായ കാമുകനുമായി പിരിഞ്ഞു, 10000 അടിയിൽ നിന്നുള്ള സ്കൈ ഡൈവിംഗിൽ പാരച്യൂട്ട് തുറക്കാതെ 32കാരി, ദാരുണാന്ത്യം

Published : May 28, 2025, 03:31 PM IST
26കാരനായ കാമുകനുമായി പിരിഞ്ഞു, 10000 അടിയിൽ നിന്നുള്ള സ്കൈ ഡൈവിംഗിൽ പാരച്യൂട്ട് തുറക്കാതെ 32കാരി, ദാരുണാന്ത്യം

Synopsis

നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് ചെയ്തിട്ടുള്ള യുവതി പാരച്യൂട്ട് തുറക്കാതിരുന്നതിന് പിന്നാലെ ഒരു ഫാമിലേക്കാണ് പതിനായിരം അടി ഉയരത്തിൽ നിന്ന് വന്ന് പതിച്ചത്. 32കാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ട്

സൌത്ത് വെയിൽസ്: കാമുകനുമായി പിരിഞ്ഞു. പതിനായിരം അടി ഉയരത്തിൽ നിന്നുള്ള സ്കൈ ഡൈവിംഗിനിടെ ജീവനൊടുക്കി പ്രമുഖ സ്കൈ ഡൈവർ യുവതി. സൌത്ത് വെയിൽസ് സ്വദേശിയായ 32കാരിയാണ് ഏറ്റവും പ്രിയപ്പെട്ട ഹോബിക്കിടെ ജീവനൊടുക്കിയത്. ജേഡ് ഡാമരൽ എന്ന 32കാരിയാണ് വിമാനത്തിൽ നിന്ന് പതിനായിരം അടി ഉയരത്തിൽ നിന്ന് ചാടിയ ശേഷം പാരച്യൂട്ട് വിടർത്താൻ തയ്യാറാവാതെ നിലത്തിടിച്ച് വീണ് മരിച്ചത്. 

നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് ചെയ്തിട്ടുള്ള വ്യക്തിയാണ് ജേഡ്. 2025ൽ മാത്രം ഇതിന് മുൻപ് 80 തവണയാണ് ജേഡ് സ്കൈ ഡൈവിംഗ് നടത്തിയത്. ബ്രിട്ടനിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിയിലെ ഒരു ഫാമിലേക്കാണ് പതിനായിരം അടി ഉയരത്തിൽ നിന്ന് ജേഡ് വന്ന് പതിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസം മുൻപാണ് 26കാരനായ കാമുകൻ ബെൻ ഗുഡ്ഫെലോയുമായി ജേഡ് തെറ്റിപ്പിരിഞ്ഞത്. ബെന്നും സ്കൈ ഡൈവറാണ്. ആറ് മാസത്തിലേറെ പ്രണയത്തിലായിരുന്ന ഇവർ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസിച്ചിരുന്നത്. 

ജേഡും ബെന്നും നിരവധി തവണ ഒരുമിച്ച് സ്കൈ ഡൈവിംഗും നടത്തിയിട്ടുണ്ട്. എന്നാൽ ജേഡ് അവസാന ഡൈവിൽ 26കാരൻ ഒപ്പമുണ്ടായിരുന്നില്ല. തുടക്കത്തിൽ അപകടമെന്ന് കരുതിയിരുന്ന സംഭവം വിശദമായ പരിശോധനയിലാണ് ആത്മഹത്യയാണ് എന്ന് മനസിലാവുന്നത്. യുവതി മനപൂർവ്വം പാരച്യൂട്ട് തുറക്കാതിരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. യുവതിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന കുറിപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വിശദമാക്കി. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു