ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു, 45ലേറെ പേർക്ക് പരിക്ക്

Published : Feb 28, 2026, 05:53 PM IST
Iran School Attack

Synopsis

തെക്കൻ ഇറാനിലെ മിനാബിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഗേൾസ് പ്രൈമറി സ്കൂൾ തകർന്നു. ആക്രമണത്തിൽ 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെടുകയും, ഇതിന് പ്രതികാരമായി ഇറാൻ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുകയും ചെയ്തു.

ടെഹ്റാൻ: ഇസ്രയേൽ സൈന്യം തൊടുത്തുവിട്ട മിസൈൽ പതിച്ച് ഇറാനിലെ സ്‌കൂൾ തകർന്നു. തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

 ആക്രമണത്തിൽ 45-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, സ്കൂളിന് മേലെ മിസൈൽ പതിച്ചുവെന്നാണ് വിലയിരുത്തൽ. മാരക പ്രഹരശേഷിയുള്ള മിസൈൽ പതിച്ച് സ്‌കൂൾ പൂർണമായും തകർന്നു.

ഇസ്രയേലിൻ്റെ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ തൊടുത്തുവിട്ടത്. ഇതിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എങ്ങും നിലവിളി, കണ്ണീർ, സ്കൂളിൽ കൊല്ലപ്പെട്ടത് 40 പെൺകുട്ടികൾ; ലോകത്തെ നടുക്കി ഇറാനിലെ സ്കൂളിലേക്കുള്ള ഇസ്രയേൽ-അമേരിക്കൻ മിസൈൽ വർഷം
അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി