അമേരിക്ക നാടുകയറ്റിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനം ദില്ലിയിൽ, 4 പഞ്ചാബ് സ്വദേശികളടക്കം 12 പേർ

Published : Feb 23, 2025, 08:04 PM ISTUpdated : Feb 23, 2025, 08:08 PM IST
അമേരിക്ക നാടുകയറ്റിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനം ദില്ലിയിൽ, 4 പഞ്ചാബ് സ്വദേശികളടക്കം 12 പേർ

Synopsis

അമേരിക്കയിൽ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 4 പേർ പഞ്ചാബ് സ്വദേശികളാണ്. (പ്രതീകാത്മക ചിത്രം)

ദില്ലി: യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ ബാച്ച് വിമാനം ഇന്ന് ദില്ലിയിലെത്തി. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഇന്ത്യയിൽ എത്തിയായി അധികൃതർ അറിയിച്ചു.  യുഎസിൽ നിന്നുള്ള 12  ഇന്ത്യൻ കുടിയേറ്റക്കാരാണ് ദില്ലിയിലെത്തിയത്. അമേരിക്കയിൽ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 4 പേർ പഞ്ചാബ് സ്വദേശികളാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ യുഎസ് നടത്തിന്നത്. 17-ാം തീയതിയാണ്  112 കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം യുഎസിൽ നിന്നും ഇന്ത്യയിലെത്തിയത്. 

നാല് തവണയായി ആകെ 347 പേരെയാണ് ഇതുവരെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഫെബ്രുവരി അഞ്ചിനാണ് 104 പേരുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ സി-17 സൈനിക വിമാനം അമൃത്‍സറിലെത്തിയത്. കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിലാണ് ഇവരെ കൊണ്ടുവന്നത്. വലിയ വിമർശനം ഇതിനെതിരെ ഉയർന്നിരുന്നു.

Read More :  'ട്രംപ് മടങ്ങിയെത്തിയതോടെ ലിബറലുകള്‍ കടുത്ത നിരാശയിൽ'; മോദിയടക്കമുള്ള നേതാക്കളെ പിന്തുണച്ച് ജോര്‍ജിയ മെലോണി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്