അമേരിക്കയ്ക്ക് ഇറാൻ കൊടുത്ത പണി! ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

Published : Mar 14, 2026, 08:35 AM IST
us air force refueling planes

Synopsis

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് യുഎസ് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങൾക്ക് നിർണായകമായ ഈ വിമാനങ്ങളുടെ അഭാവം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇറാഖിൽ മറ്റൊരു യുഎസ് ഇന്ധന ടാങ്കർ വിമാനം തകർന്നുവീണതിന് പിന്നാലെയാണ് ഈ സംഭവം.

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ മറ്റൊരു ഇന്ധന ടാങ്കർ വിമാനം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ തകർന്നുവീണിരുന്നു. പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ഇറാൻ്റെ ആക്രമണത്തിൽ അഞ്ച് കെസി-135 ഇന്ധന ടാങ്കർ വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. എയർബേസിനകത്ത് നിർത്തിയിട്ടിരുന്ന ഈ വിമാനങ്ങൾ പൂർണ്ണമായും തകർന്നിട്ടില്ലെന്നും ഇവയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മിസൈൽ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ അമേരിക്ക ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് ഈ വിമാനങ്ങളുടെ അഭാവം വലിയ തിരിച്ചടിയാണ്. ആകാശത്ത് വച്ച് പോർ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ടാങ്കർ വിമാനങ്ങളാണ് ഇവ.

പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ സമാനമായ മറ്റൊരു ഇന്ധന ടാങ്കർ വിമാനം തകർന്നുവീണ് ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വിമാനം ആക്രമണത്തിൽ തകർന്നതല്ലെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. എന്നാൽ വിമാനം തകർന്നുവീണതിൻ്റെ കാരണം ഇതുവരെ അവർ വ്യക്തമാക്കിയിട്ടുമില്ല. അമേരിക്ക ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ഇറാൻ്റെ ഈ നീക്കമെന്ന് കരുതുന്നു. പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കയുടെ സൈനിക താവളങ്ങളുള്ള രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കടക്കം ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആ റെഡ് ലൈനും ഭേദിച്ച് യുഎസ്, ഖാർഗ് ദ്വീപിൽ കനത്ത ആക്രമണം; സൈനിക കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്തെന്ന് ട്രംപ്
ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്; 'ഇറാനിൽ ഭരണമാറ്റത്തിന് വെല്ലുവിളികളുണ്ട്'